സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് യാത്രാ വിലക്ക് മൂലം ദുബായിലേക്ക് തിരിച്ചുവരാൻ കഴിയാത്തവർക്ക് നാട്ടിലിരുന്ന് വീസ സ്റ്റാറ്റസ് പരിശോധിക്കാം. ഇതിനായി ദുബായ് വീസക്കാർ സർക്കാർ വെബ് സൈറ്റ് (https://amer.gdrfad.gov.ae/visa-inquiry) ആണ് സന്ദർശിക്കേണ്ടത്. വീസാ നമ്പർ, ആദ്യ പേര്, ഏത് രാജ്യക്കാരനാണ്, ജനനതിയതി എന്നിവ മാത്രം നൽകി വീസാ സാറ്റാറ്റസ് അറിയാൻ സാധിക്കും. മറ്റു എമിറേറ്റിലെ വീസക്കാർ െഎസിഎ …
സ്വന്തം ലേഖകൻ: പെരുന്നാൾ സീസണിലും തിരക്കൊഴിഞ്ഞ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ. തിരക്കേറിയ സീസണായ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയരുമായിരുന്നു. എന്നാൽ ഇപ്പോൾ 500 ദിർഹത്തിന് ടിക്കറ്റുണ്ടായിട്ടും പാതി സീറ്റുകളിലും ആളില്ലാതെയാണ് പറക്കുന്നത്. കേരളത്തിലെ കോവിഡ് വർധനയും നാട്ടിൽ പോയാൽ തിരിച്ചുവരാനാവാതെ ജോലി നഷ്ടപ്പെടുമോ എന്ന …
സ്വന്തം ലേഖകൻ: എസ്.എസ്.എൽ.സിക്ക് റെക്കോർഡ് വിജയം; 99.47 വിജയ ശതമാനം. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മൂന്ന് മണിമുതൽ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിൽ ലഭിച്ച് തുടങ്ങി. 4,21,887പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,19651 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. മുൻ വർഷം ഇത് 98.82 ശതമാനമായിരുന്നു. …
സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണ. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു. ഇത് സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് തിരികെ സൗദിയിലേക്ക് വരുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ സൗദി അധികൃതരോട് അഭ്യർഥിച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ് അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന വെബ്ബിനാറിലാണ് അംബാസഡർ യാത്രാവിലക്കിൽ ഇളവനുവദിക്കാൻ അഭ്യർഥിച്ചത്. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, …
സ്വന്തം ലേഖകൻ: ഖത്തറിൽ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധി ദിനങ്ങളില്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട യാത്രാ നിര്‍ദേശങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ പുതുക്കി. ഇതനുസരിച്ച് വിദേശയാത്രക്ക് തയാറെടുക്കുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണം. പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. വിമാനം പുറപ്പെടുന്ന സമയത്തിന് 60 …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്കൂളുകൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം പെരുന്നാളിന് ശേഷം എടുക്കുമെന്ന് പാർലമെൻറ് വിദ്യാഭ്യാസ സമിതി. ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സ്കൂൾ തുറന്ന് ക്ലാസ് ആരംഭിക്കുക, സ്കൂളിലെ ക്ലാസുകളും ഒാൺലൈൻ പഠനവും സമന്വയിപ്പിച്ച് കൊണ്ടുപോകുക, ഒാൺലൈൻ പഠനം മാത്രമായി കുറച്ചുകാലം കൂടി തുടരുക എന്ന നിർദേശങ്ങളാണ് ചർച്ച ചെയ്യുന്നത്. …
സ്വന്തം ലേഖകൻ: ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. 2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ …