സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കോവിഡ്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.55. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 15,155. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. …
സ്വന്തം ലേഖകൻ: ഖത്തറിൽ ഓണ്‍ അറൈവല്‍ വിസ പുനഃസ്ഥാപിച്ചു. ആദ്യ യാത്രക്കാര്‍ ഇന്നലെ രാത്രിയോടെ ദോഹയിലെത്തി. ദോഹ വഴി സൌദിയിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ പേരും എത്തുന്നത്. ഖത്തര്‍ അംഗീകൃത വാക്സിനേഷന്‍ രണ്ട് ഡോസ് എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇഹ്തിറാസ് വെബ്സൈറ്റ് വഴി പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് യാത്ര. …
സ്വന്തം ലേഖകൻ: വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. കുവൈത്തിൽ കഴിയുന്നവർക്കും പുറത്തുള്ളവർക്കും ഇൻഷുറൻസ് കാലാവധി സംബന്ധിച്ചുള്ളതാണു നടപടിക്രമം. തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 2 വർഷത്തേക്കും കുവൈത്തിനു പുറത്താണെങ്കിൽ 1 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 3 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുക. ആശ്രിത വീസക്കാർക്ക് കുവൈത്തിനകത്തു …
സ്വന്തം ലേഖകൻ: പുലിറ്റ്‌സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി. ഡൽഹി ജാമിഅ മില്ലിയ്യ …
സ്വന്തം ലേഖകൻ: സൗത്ത് വെസ്റ്റ് ഫ്ലോറിഡാ ഇന്റർ നാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് ജറ്റിൽ ബോർഡിംഗ് നടത്തിയ യാത്രക്കാരിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പൊലിസ് എത്തി അറസ്റ്റു ചെയ്തു. ജൂലായ് 14 ബുധനാഴ്ചയായിരുന്നു സംഭവം. 23 വയസ്സുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ലീ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്തവർക്ക് ഇഖാമ പുതുക്കാൻ കർശന വ്യവസ്ഥയോടെ അനുമതി നൽകും. 2000 ദിനാര്‍ വാര്‍ഷിക ഫീസ് ഈടാക്കി വർക് പെർമിറ്റ് പുതുക്കിനൽകുകയെന്ന നിർദേശം അംഗീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ ഇൻഷുറൻസ് തുക ഇതിന് പുറമെയാണ്. വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി കുവൈത്ത് മന്ത്രിസഭ വാണിജ്യ വ്യവസായ മന്ത്രിയെ …
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ പ്രവാസികൾക്ക് അവസരങ്ങളുടെ മഹാമേള കൂടിയാണ്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് …
സ്വന്തം ലേഖകൻ: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു മികച്ച വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 573 പേരിൽ 556 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. 3 സ്കൂളുകൾക്കു 100 മേനി. വിജയ ശതമാനം 97.03. 221 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ (55), ഷാർജ ന്യൂ …
സ്വന്തം ലേഖകൻ: 75 വർഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ നിയമം എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. …