സ്വന്തം ലേഖകൻ: മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം അഴിച്ചുമാറ്റി റണ്ണർ അപ്പിനെ അണിയിച്ചു വിവാദത്തിലായ മിസിസ് വേൾഡ് തന്റെ സൗന്ദര്യ കിരീടം ഉപേക്ഷിച്ചു. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേൾഡ് കരലൈൻ ജൂരി കിരീടം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. മിസിസ് ശ്രീലങ്ക മത്സരത്തിലെ …
സ്വന്തം ലേഖകൻ: കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായക പോരാട്ടം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതി (വാക്‌സിന്‍ ഉത്സവം) യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്‌സിന്‍ ഉത്സവം’ ആയി …
സ്വന്തം ലേഖകൻ: കേരളത്തില്‍ 6194 പേര്‍ക്ക് കോവിഡ്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും പുതുതായി രോഗമില്ല. 4 മണിക്കൂറിനിടെ 61,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10. ഇതുവരെ ആകെ 1,37,03,838 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4767. …
സ്വന്തം ലേഖകൻ: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരവ്. യുഎഇയുടെ പ്രത്യേകിച്ച്, അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്തു നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലിയെ അർഹനാക്കിയത്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽനടന്ന ചടങ്ങിൽ അബുദാബി …
സ്വന്തം ലേഖകൻ: ചൈനീസ് സർക്കാറുമായി അസ്വാരാസ്യത്തിലായ ശതകോടീശ്വരൻ ജാക്ക് മായുടെ കമ്പനി ആലിബാബക്ക് റെക്കോഡ് പിഴ ചുമത്തി. നിയമവിരുദ്ധമായി കുത്തക നിലനിർത്തുന്നുവെന്ന് ആരോപിച്ച് 18.2 ബില്യൺ യുവാൻ (20,000 കോടിയലധികം രൂപ) ആണ് ആലിബാബക്ക് പിഴ ചുമത്തിയിരിക്കുന്നത്. ഓൺലൈൻ ചില്ലറ വ്യാപാര മേഖലയിലെ മത്സരം പരിമിതപ്പെടുത്താൻ നിയമവിരുദ്ധമായി ആലിബാബ പ്രവർത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് മാർക്കറ്റ് റെഗുലേഷൻ അഡിമിനിസ്ട്രേഷൻ …
സ്വന്തം ലേഖകൻ: ഇഅ്തർമനാ, തവക്കൽനാ ആപ്പുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി സഹകരിച്ചാണ് ആപ്പുകൾ പരിഷ്കരിച്ചിരിക്കുന്നത്. രണ്ട് ആപ്പുകളിലൂടെയും പൗരന്മാർക്കും താമസക്കാർക്കും ഉംറക്കും മസ്ജിദുന്നബവി സന്ദർശനത്തിനുമുള്ള അനുമതിപത്രങ്ങൾക്ക് അപേക്ഷിക്കാനും നേടാനും സാധിക്കും. അനുമതിപത്രം കാണൽ തവക്കൽനാ ആപ്പിലൂടെയാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ പാലിച്ചും …
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ കാലയളവിൽ വിമാന യാത്ര മുടങ്ങിയവർക്കു പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ. പണം തിരിച്ചുനൽകുകയോ സൗജന്യമായി യാത്രാ തീയതി മാറ്റി നൽകുകയോ ചെയ്യണമെന്ന വ്യോമയാന വകുപ്പിന്റെ നിർദേശമുണ്ടായിട്ടും ഇക്കൂട്ടർ അത് പാലിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ചില ട്രാവൽ ഏജൻസികളും ഓൺലൈൻ സൈറ്റുകളും പൂട്ടിയതും മാനേജ്മെന്റ് മാറിയതും മൂലം പണം തിരിച്ചുകിട്ടാത്തവരുമുണ്ട്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. ഇതുവരെ ആകെ 1,36,41,881 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4750. ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പോസിറ്റീവായവർ …
സ്വന്തം ലേഖകൻ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നതായി കണക്കുകൾ. ഉപയോഗയോഗ്യമായ വില്ലകൾക്കും പുനർവിൽപ്പന നടത്തുന്നവയ്ക്കും ആവശ്യക്കാരേറിയെന്ന് മേഖലയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തമാക്കുന്നു. പുനർവിൽപനയിൽ 70% വർധനയാണുള്ളത്. പദ്ധതി പ്രഖ്യാപിച്ചുള്ള (ഓഫ് പ്ലാൻ) സ്ഥല വിൽപനയിൽ 29% ഇടിവുണ്ടായി. 2015 ജൂണിന് ശേഷം ഒരു മാസത്തിനുള്ളിൽ ഇത്രയും വിൽപന നടന്നത് മാർച്ചിലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപനയിൽ …