1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 6194 പേര്‍ക്ക് കോവിഡ്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും പുതുതായി രോഗമില്ല. 4 മണിക്കൂറിനിടെ 61,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10. ഇതുവരെ ആകെ 1,37,03,838 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4767. ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 977
കോഴിക്കോട് 791
തിരുവനന്തപുരം 550
മലപ്പുറം 549
തൃശൂര്‍ 530
കണ്ണൂര്‍ 451
ആലപ്പുഴ 392
കോട്ടയം 376
കൊല്ലം 311
പാലക്കാട് 304
കാസർകോട് 286
പത്തനംതിട്ട 256
ഇടുക്കി 230
വയനാട് 191

നെഗറ്റീവായവർ

തിരുവനന്തപുരം 247
കൊല്ലം 232
പത്തനംതിട്ട 51
ആലപ്പുഴ 129
കോട്ടയം 160
ഇടുക്കി 95
എറണാകുളം 139
തൃശൂര്‍ 218
പാലക്കാട് 205
മലപ്പുറം 304
കോഴിക്കോട് 301
വയനാട് 71
കണ്ണൂര്‍ 278
കാസർകോട് 154

രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 404 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 956, കോഴിക്കോട് 778, തിരുവനന്തപുരം 398, മലപ്പുറം 528, തൃശൂര്‍ 509, കണ്ണൂര്‍ 357, ആലപ്പുഴ 385, കോട്ടയം 349, കൊല്ലം 301, പാലക്കാട് 140, കാസർകോട് 260, പത്തനംതിട്ട 228, ഇടുക്കി 220, വയനാട് 187 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസർകോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം. 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,15,342 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 1,64,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 982 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്; 3 പ്രദേശത്തെ ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കുന്നു. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും.

അതേസമയം കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെഗാ വാക്‌സിനേഷന്‍ കാര്യക്ഷമമായി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് മെഗാ വാക്‌സിനേഷന്‍ നടത്തുന്നതിന് അപര്യാപ്തമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി കൂടുതല്‍ ഗൗരവം. ഇവിടെ കുറച്ച് ദിവസത്തേക്കുള്ള ഡോസുകള്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.