സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധര്‍. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ സാധാരണ നിലയിലേക്ക് ലോകത്തെ എത്തിക്കാന്‍ കഴിയില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാര്‍ച്ചില്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാൻ ആറു മാസം …
സ്വന്തം ലേഖകൻ: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്ര സുഗമമാക്കുന്നതിനായുള്ള എയർ ബബ്ൾ ധാരണ നിലവിൽവന്നു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവിസുകൾ പരിമിതമായി പുനരാരംഭിക്കുന്ന സംവിധാനമാണ് എയർ ബബ്ൾ ക്രമീകരണം. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് ധാരണ നിലവിലുണ്ടാവുകയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഇതുപ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് …
സ്വന്തം ലേഖകൻ: ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷം തീർഥാടകർ ‘ഇഅ്തമർനാ’ ആപ്‌ളിക്കേഷൻ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു. സ്വദേശികളും വിദേശികളുമായി 50000 പേർക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്‌റാം ചെയ്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. …
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനടിക്കറ്റുകള്‍ക്കു യാതൊരു ക്യാന്‍സലേഷന്‍ ചാര്‍ജും ഈടാക്കാതെ വിമാനക്കമ്പനികള്‍ പണം മടക്കി നല്‍കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു കോടതി വിധി. ലോക്ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ക്ക് ഉത്തരവ് …
സ്വന്തം ലേഖകൻ: ദുബായിൽ കൊവിഡ് പരിശോധനയ്ക്കുള്ള (പിസിആർ ടെസ്റ്റ്) നിരക്ക് 150 ദിർഹമായി കുറച്ചു. സർക്കാർ ആശുപത്രികളിലാണിത്. സ്വകാര്യ ക്ലിനിക്കുകളിൽ പരമാവധി 250 ദിർഹം ആയിരിക്കുമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി.ഇതുവരെ പൊതു-സ്വകാര്യ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. 370 ദിർഹം ആയിരുന്നതു കഴിഞ്ഞ 13നാണ് 250 ദിർഹമാക്കിയത്. ഹെൽത്ത് അതോറിറ്റി, ദുബായ് മെഡിക്കൽ സിറ്റി …
സ്വന്തം ലേഖകൻ: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ച ബോയിങ് വിമാനം ബി 777 യുഎസ്സില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ‘എയര്‍ ഇന്ത്യ വണ്‍’ എന്നപേരിലുള്ള വിമാനം ഇന്ന് ഉച്ചകഴിഞ്ഞാണ് ടെക്‌സാസില്‍ നിന്ന് ഡൽഹി വിമാനത്താവളത്തില്‍ എത്തുക. വിമാന നിര്‍മാതാക്കളായ ബോയിങ് ഓഗസ്റ്റില്‍ വിമാനം എയര്‍ ഇന്ത്യയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെങ്കിൽ ഏെറ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കർശനമായി പരിശോധിക്കാതെ ഒരാളുടെയും സാധനങ്ങൾ സ്വീകരിക്കരുത്. നിർബന്ധമായും എന്താണ് വസ്തുക്കളെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇക്കാര്യം ശ്രദ്ധയിലുണ്ടായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയം തോന്നുന്ന വസ്തുക്കളോ മരുന്നുകളോ ഒരിക്കലും കൊണ്ടുവരരുത്. ചില മരുന്നുകൾ മറ്റുരാജ്യങ്ങളിൽ അനുവദനീയമാണ്. …