സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയത് 5 ജി മൊബൈല്‍ ടവറുകളാണെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ടവറുകൾക്ക് ജനം തീയിട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. ശനിയാഴ്ച യുകെയിലെ നിരവധി മൊബൈല്‍ ടവറുകള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത ഫേസ്ബുക്ക്, യുട്യൂബ് വഴിയാണ് പ്രചരിച്ചത്. ടവറുകള്‍ നശിപ്പിക്കപ്പെട്ടത് കാരണം അവശ്യ …
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India’s Greatest Challenge in Recent Times) എന്ന പേരിൽ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഏൽപ്പിക്കാനിടയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ 2,902 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,023 പേർ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതായത് രോഗബാധിതരിൽ 30 ശതമാനം സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ഇരുപത്തി രണ്ടായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര …
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ ആശങ്കയുമായി സംസ്ഥാനങ്ങൾ. എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ …
സ്വന്തം ലേഖകൻ: കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ണ്ണായക തീരുമാനം. നേരത്തെ ഏപ്രില്‍ 30 വരെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചിരുന്നത്. അത് ‘ഉചിതവും സുരക്ഷിതവുമായ സമയത്തേക്ക് 2019-20 സീസണ്‍ …
സ്വന്തം ലേഖകൻ: ലോകത്ത് കൊറോണ കത്തിപ്പടരുമ്പോള്‍ ഏപ്രിൽ 4 വിലാപദിനമായി ആചരിക്കുകയാണ് ചൈന. ഇതുവരെ 3335 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മൂന്ന് മിനുട്ടോളം എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങിയതോടെ ഇന്ന് രാജ്യം നിശ്ചലമായി. എല്ലാ വാഹനങ്ങളും, ട്രെയിനുകളും കപ്പലുകളും ഈ അവസരത്തില്‍ ഓട്ടം നിര്‍ത്തി. രാജ്യത്തെ എല്ലാ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരിക്കുകയാണ്. പൊതുമധ്യത്തില്‍ ഇറക്കുമ്പോള്‍ ഇത് നിര്‍ബന്ധമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ ഈ നിബന്ധന പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാന്‍ പറഞ്ഞയാള്‍ തന്നെ അത് തെറ്റിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതേസമയം ലോകാരോഗ്യ സംഘടന അടക്കം മാസ്‌കുകള്‍ മാത്രമാണ് കൊറോണവ്യാപനത്തെ ചെറുക്കാനുള്ള മാര്‍ഗമെന്ന് നിര്‍ദേശിച്ചിട്ടും …
സ്വന്തം ലേഖകൻ: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് മെക്‌സിക്കന്‍ നിര്‍മാതാക്കള്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്നാണിതെന്ന് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചു. അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ വ്യാവസായികോത്പാദനവും ഏപ്രില്‍ 30 വരെ നിര്‍ത്തി വെക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയിരുന്നു. ഇതിനാലാണ് ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്ന് നിര്‍മാതാക്കള്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായി. പൊതു മേഖലയിലെ പത്ത് ബാങ്കുകൾ ഉൾപ്പെടുന്നതാണ് ലയനം. ലയനം പൂർത്തിയായതോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങിയിട്ടുണ്ട്. ആഗസ്റ്റിലുള്ള പ്രഖ്യാപനം അനുസരിച്ച് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ …