1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2020

സ്വന്തം ലേഖകൻ: അമേരിക്കയില്‍ എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരിക്കുകയാണ്. പൊതുമധ്യത്തില്‍ ഇറക്കുമ്പോള്‍ ഇത് നിര്‍ബന്ധമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ ഈ നിബന്ധന പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാന്‍ പറഞ്ഞയാള്‍ തന്നെ അത് തെറ്റിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതേസമയം ലോകാരോഗ്യ സംഘടന അടക്കം മാസ്‌കുകള്‍ മാത്രമാണ് കൊറോണവ്യാപനത്തെ ചെറുക്കാനുള്ള മാര്‍ഗമെന്ന് നിര്‍ദേശിച്ചിട്ടും ട്രംപ് ചെവികൊള്ളുന്ന ഭാവമില്ല.

താന്‍ മുഖാവരണം ധരിച്ച് ഇരിക്കുന്നത് സങ്കല്‍പ്പിക്കാനാവില്ല. വൈറ്റ് ഹൗസില്‍ ഇരുന്ന് ലോകനേതാക്കളുമായി സംസാരിക്കാനുള്ള സാഹചര്യത്തില്‍ മാസ്‌കുകള്‍ ധരിക്കുന്നത് ശരിയല്ലെന്നും ന്യായീകരണമായി ട്രംപ് പറഞ്ഞു. ഇതൊരു നിര്‍ദേശമാണ്. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമാണ് ഇത് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത് ധരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മാസ്‌കുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വലിയ ക്ഷാമം നേരിടുന്നുണ്ട്. യുഎസ്സ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ഭയപ്പെടുന്നവരുണ്ട്.

അതേസമയം മാസ്‌കുകള്‍ തന്നെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ചിലവിട്ടുവീഴ്ച്ചകള്‍ക്ക് ട്രംപ് ഒരുക്കമാണ്. പകരം വീടുകളില്‍ തന്നെ മുഖം മറയ്ക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ മതിയെന്നും ട്രംപ് പറയുന്നു. സര്‍ജിക്കല്‍ മാസ്‌കുകളും എന്‍95 മാസ്‌കുകളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നല്‍കേണ്ടതെന്നാണ് ട്രംപിന്റെ ടീം ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. അതേസമയം പ്രഥമ വനിത മെലാനിയ ട്രംപും ജനങ്ങളോട് മാസ്‌കുകള്‍ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് മാസ്‌ക് ധരിക്കില്ലെന്ന പ്രഖ്യാപനത്തെ കുറിച്ച് അവര്‍ മിണ്ടിയിട്ടില്ല.

യുഎസ്സില്‍ മരുന്നുകളുടെ ക്ഷാമം ഉണ്ടാവുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സംസ്ഥാനങ്ങളോട് മരുന്നുകള്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ ഗ്രാമീണ മേഖലയായ ഒകീചോബിയില്‍ രണ്ടാഴ്ച്ചത്തേക്കുള്ള മാസ്‌കുകളാണ് വിറ്റ് പോയത്. ജനങ്ങള്‍ ഭയന്നിട്ട് മരുന്നിനും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി കൂട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കുറഞ്ഞ രീതിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുകയും മറ്റ് നിര്‍ദേശങ്ങള്‍ പഴയത് പോലെ അനുസരിക്കാതിരിക്കുകയും ചെയ്താല്‍ വൈറസ് വ്യാപനം കൂടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം ന്യൂയോര്‍ക്കില്‍ അടക്കം ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.