സ്വന്തം ലേഖകന്‍: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പ്രാദേശിക ഭാഷയില്‍ അറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്നും സുരേഷ് പ്രഭു നിര്‍ദേശിച്ചു. വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ …
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്. ക്രിസ്മസ് ദിനത്തില്‍ പരമ്പരാഗതമായി പലയിടത്തും നടന്നുകൊണ്ടിരുന്നത് നീന്തല്‍ മത്സരങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കിസ്മസ് ഡേ ചലഞ്ചായി സോഷ്യല്‍മീഡിയയിലൂടെ വൈറലായത് ക്രിസ്മസ് ഡിപ്പ് എന്ന മുങ്ങിക്കുളിയാണ്. തണുപ്പുകൂടിയ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി. പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് …
സ്വന്തം ലേഖകന്‍: മല കയറാന്‍ വീണ്ടുമെത്തുമെന്ന് ബിന്ദുവും കനക ദുര്‍ഗ്ഗയും; മകരവിളക്കിന് കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യത. ശബരിമല കയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തല്‍ക്കാലം പൊലീസ് മടക്കി അയച്ചെങ്കിലും മകരവിളക്കിന് മുന്‍പ് അമ്മിണിയും ഏതാനും യുവതികളുമായി ഇവര്‍ വീണ്ടും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ഉണ്ടാകാന്നുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ പൂര്‍ണ്ണമായി ഈ ദൌത്യത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ബാങ്കുകളുടെ ലയനത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് …
സ്വന്തം ലേഖകന്‍: സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം. മലയാളത്തില്‍ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയന്‍താര. 2003 ലെ ക്രിസ്മസ് ദിനത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലൂടെയാണ് ഡയാന മറിയം കുര്യന്‍ എന്ന …
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ ബോഗിബീല്‍ റെയില്‍, റോഡ് പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; ബോഗിബീല്‍ പാലത്തിന്റെ തറക്കല്ലിട്ട തന്നെ ഉദ്ഘാടന പരിപാടിയില്‍ ആരും ഓര്‍മിച്ചില്ലെന്ന് ദേവ ഗൗഡ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ …
സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത് വിസമ്മതം വകവെക്കാതെയെന്ന് ആരോപണം. പൊലീസ് നിര്‍ബന്ധിച്ച് മല ഇറക്കിയെന്ന് ബിന്ദു; യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് വിശദീകരണം; യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്. പമ്പ: പ്രതിഷേധം മറികടന്ന് യുവതികളെ ശബരിമല സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, …
സ്വന്തം ലേഖകന്‍: ഏഴു സഹോദരിമാര്‍ക്ക് ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍, റോഡ് പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. മുകളില്‍ …
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീനയെ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെ; നിര്‍ണായകമായത് ശബ്ദപരിശോധന. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ …
സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി വളര്‍ത്തി 16 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ കയറി; സ്വന്തമാക്കിയത് ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡ്. 170.18 സെന്റീമീറ്ററാണ് (5 അടി 7 ഇഞ്ച്) ഗുജറാത്തില്‍ നിന്നുള്ള നിലാന്‍ഷി പട്ടേല്‍ എന്ന ഈ പെണ്‍കുട്ടിയുടെ മുടിയുടെ നീളം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലാഷി പട്ടേല്‍ തന്റെ …