1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2018

സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീനയെ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെ; നിര്‍ണായകമായത് ശബ്ദപരിശോധന. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

ഇവരില്‍ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ പല ബിസിനസുകാരെയും ബില്‍ഡര്‍മാരെയും സമ്പന്നരെയും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ തനിക്കു ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി ലീന മരിയ പോള്‍ പറഞ്ഞിരുന്നു.

ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ കാരണമാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള ചോദ്യം. ലീനയില്‍ നിന്നു വീണ്ടും മൊഴിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ബ്യൂട്ടി സലൂണില്‍ വെടിവെയ്പ് നടത്താന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.