1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2018

സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി വളര്‍ത്തി 16 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ കയറി; സ്വന്തമാക്കിയത് ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡ്. 170.18 സെന്റീമീറ്ററാണ് (5 അടി 7 ഇഞ്ച്) ഗുജറാത്തില്‍ നിന്നുള്ള നിലാന്‍ഷി പട്ടേല്‍ എന്ന ഈ പെണ്‍കുട്ടിയുടെ മുടിയുടെ നീളം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലാഷി പട്ടേല്‍ തന്റെ മുടി മുറിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും ഈ നേട്ടം സ്വന്തമാക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന് പറയുന്നു ഈ പതിനാറുകാരി. ‘ഞാന്‍ എന്റെ ആറാമത്തെ വയസ്സില്‍ മുടി മുറക്കാമെന്ന് തീരുമാനിച്ചതാണ്. പിന്നെ എന്തോ കാര്യം കൊണ്ട് ഞാന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. പക്ഷേ ഇപ്പോള്‍ എന്റെ മുടിയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്,’ നിലാഷി പറഞ്ഞു.

നിലാഷിയെ കൂട്ടുകാര്‍ സ്‌നേഹത്തോടെ ‘റപുന്‍സല്‍’ (ജര്‍മ്മന്‍ ബാല കഥയിലെ നീണ്ട സ്വര്‍ണ്ണതലമുടിയുള്ള രാജകുമാരി) എന്നാണ് വിളിക്കുന്നത്. ദിവസവും അമ്മയുടെ സഹായത്തോടെയാണ് നിലാഷി തന്റെ മുടി പരിചരിക്കുന്നത്.

‘ആളുകള്‍ വിചാരിക്കും ഇത്രയും നീളമുള്ള മുടി കാരണം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടകുമെന്ന്. പക്ഷേ എന്റെ മുടി ഒരു ബാധ്യതയാണെന്ന് എനിക്ക് ഇതുവരെയും തോന്നിട്ടില്ല. ഈ മുടിവെച്ച് തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഞാന്‍ വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. എന്റെ മുടി എന്റെ ഭാഗ്യമാണ്,’ നിലാഷി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.