സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും. ബി.സി.സി.ഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുക. ആ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥ ആയിരിക്കുമെന്നുംകോവിഡ് കേസുകൾ കൂടുതലായിരിക്കുമെന്നും അതിനാൽ യു.എ.ഇയിലേക്ക് ടൂർണമെന്റ് മാറ്റുകയാണെന്നും ബി.സി.സി.ഐ. വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി പറന്ന് പ്രവാസി മലയാളി വ്യവസായി യാസീൻ ഹസ്സൻ. യാത്രാവിലക്കുള്ള സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനുകൾ വന്ധ്യതക്ക്കാരണമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ, കോവിഡ് അണുബാധ പ്രത്യുൽപാദന കോശങ്ങളെ ബാധിക്കുകയും ഫലഭൂയിഷ്ഠതയെയും പ്രത്യുൽപാദന ശേഷിയെയും ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ തെറ്റായ അഭ്യുഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വാക്സിനെടുക്കുന്നവർ ഗർഭം നീട്ടിവെക്കുകയോ ഗർഭിണികളായവർ വാക്സിനേഷൻ എടുക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല …
സ്വന്തം ലേഖകൻ: 2117ൽ ചൊവ്വയിൽ മനുഷ്യർ, ചെറുനഗരം: വമ്പൻ ചൊവ്വാ പദ്ധതികളുമായി യുഎഇ മുന്നോട്ട്. ചൊവ്വ ദൗത്യം ഉൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങൾക്കു പങ്കാളിത്തം നൽകുമെന്നും യുഎഇ വ്യക്തമാക്കി. ബഹിരാകാശ സഞ്ചാരികളാകാൻ കൂടുതൽ സ്വദേശി വനിതകൾക്കും അവസരമൊരുക്കും. അൽ അമൽ ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണു ലഭ്യമാകുന്നതെന്നും യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസീബ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. 24 മണിക്കൂറിനുള്ളില്‍ 1,86,364 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3,660 പേരാണ് മരിച്ചത്. 20,70,508 പേരെ പരിശോധനയ്ക്കു വിധേയരാക്കി. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,459 …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജൂൺ 30 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം ഡി.ജി.സി.എ പ്രത്യേക അനുമതി നൽകുന്ന രാജ്യാന്തര വിമാന സർവീസുകൾക്കും ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 24,166 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,35,232 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 8063. ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ …
സ്വന്തം ലേഖകൻ: സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്ക റൂട്ട്സ്. കോവിഡ് യാത്രാ വിലക്ക് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കാണ് നോർക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്. വിമാന ഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികളാണ്. ഇങ്ങനെ ത്രിശങ്കുവിലായ മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ …
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയൻ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുൽ ചോക്സി പിടിയിൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന് പ്രാദേശിക പോലീസാണ് മേഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന് മേഹുൽ ചോക്സിയെ കാണാതായതായി അദ്ദേഹത്തിെൻറ അഭിഭാഷകനും കരീബിയൻ …