സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലും മരണസംഖ്യയിലും വര്‍ധന. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണസംഖ്യയും ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,32,788 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. 3207 പേര്‍ മരണമടഞ്ഞു. 2,32,456 പേര്‍ രോഗമുക്തരായി എന്ന ആശ്വാസവുമുണ്ട്. പ്രതിദിന രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 20 ദിവസമായി ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. …
സ്വന്തം ലേഖകൻ: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിർണായക തീരുമാനമെടുത്തത്. സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ച ഇന്ത്യയുടെ തീരുമാനം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന ലോകത്തെ 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളാണ് വലിയ പ്രതിസന്ധിയെ നേരിടുന്നതെന്നും ഡബ്ലിയുഎച്ച്ഒയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ആസ്ട്രാസെനെക്ക വാക്സിന്‍ (കോവിഷീല്‍ഡ്), …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. ഇന്നലെ 1,27,510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 പേരാണ് ഇന്നലെ മരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മരണസംഖ്യ 3000ല്‍ താഴെയെത്തുന്നത്. ഇതുവരെ 2,81,75,044 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,59,47,629 പേര്‍ രോഗമുക്തരായി. 3,31,895 പേര്‍ …
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം ഒരു കോടി ആളുകള്‍ക്ക് ജോലി നഷ്ടമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയില്‍ അത് ഉയര്‍ന്ന നിരക്കായ 12 …
സ്വന്തം ലേഖകൻ: ന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് നിലനിൽക്കേ രണ്ട് മലയാളി കുടുംബങ്ങൾമാത്രമായി എമിറേറ്റ്‌സ് എയർലൈൻസ് കൊച്ചിയിൽനിന്ന് ദുബായിലെത്തി. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാദാപുരം സ്വദേശി യൂനുസ് ഹസനും കുടുംബവും കൊച്ചിയിൽനിന്ന് മറ്റൊരു കുടുംബവുമാണ് ദുബായിലെത്തിയത്. 360 പേർക്കുവരെ യാത്രചെയ്യാവുന്ന വിമാനത്തിലാണ് ഈ കുടുംബങ്ങൾ മാത്രമായി യാത്രചെയ്തത്. ഞായറാഴ്ച പുലർച്ചെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും. ഉത്തരവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് സൗദി പബ്ലിക് പ്രൊസിക്യൂഷനാണ്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഏജന്‍സികളും ഇറക്കുന്ന ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് …
സ്വന്തം ലേഖകൻ: ലോകം കോവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയില്‍, ഒരു പുതിയ പഠനം പുറത്തുവരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വൈറസ് സൃഷ്ടിച്ചതായും, പിന്നീടത് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതുപോലെ വരുത്തിതീര്‍ക്കുകയുമാണ് ചെയ്തതെന്ന നിർണായക കണ്ടെത്തലാണ് പഠന റിപ്പോർട്ടിലുള്ളത്. കൊറോണ വൈറസിന്‍െറ ഉല്‍ഭവ സ്ഥലത്തെ കുറിച്ച് നാളിതുവരെ കൃത്യത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ …