സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കോവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ബി.1.617 എന്ന ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ …
സ്വന്തം ലേഖകൻ: വീണ്ടുമൊരു നഴ്സസ് ദിനം; ലോകമെങ്ങും മലയാളി നഴ്സുമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ സജീവം. കഴിവും കാര്യപ്രാപ്തിയും അർപ്പണ മനോഭാവവും കൈമുതലാക്കി അവർ നടത്തുന്ന സേവനത്തെ വിവിധ സർക്കാരുകളും സ്വദേശികളും വിദേശികളും ആദരവോടെ കാണുന്നു. ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതി ശരിവെക്കുന്ന പ്രവർത്തനമാണ് കേരളത്തിൻ്റെ ഈ മാലാഖമാരുടെ സൈന്യം …
സ്വന്തം ലേഖകൻ: ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ് വീഡിയോ. സനോജ് വ്‌ലോഗ് എന്ന പേജിലാണ് ഇസ്രയേലിലെ അഷ്‌കെലോണില്‍നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ മലയാളി പ്രവാസികള്‍ ഉള്ള സ്ഥവമാണിതെന്ന് അദ്ദേഹം പറയുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ മിസൈല്‍-റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി കെയർ ടേക്കർ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന മലയാളികളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു …
സ്വന്തം ലേഖകൻ: കേരളത്തില്‍ 37,290 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,39,287 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77. ഇതുവരെ ആകെ 1,72,72,376 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5958 …
സ്വന്തം ലേഖകൻ: ഒരു ഡോസ് കോവിഡ് വാക്സിന് വേണ്ടി ജനങ്ങൾ പരക്കംപായുമ്പോൾ ഒരാൾക്ക് ആറു ഡോസ് വാക്സിൻ നൽകിയ വാർത്തയാണ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ഇറ്റലിയിലെ തുസാനിലാണ് ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് യുവതിക്ക് ഒാവർ ഡോസ് വാക്സിൻ കുത്തിവെച്ചത്. ഫിഷർ ബയോൺടെക് വാക്സിനാണ് നോയ ആശുപത്രി അധികൃതർ അളവിലും അഞ്ചിരട്ടി നൽകിയത്. ഞായറാഴ്ചയാണ് യുവതി കോവിഡ് …
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സാപ്പിെൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് കമ്പനി. ചാറ്റ്ബോക്സ് ആക്സസ് ചെയ്യാൻ തടസം നേരിടുമെന്നാണ് സൂചന. മെയ് 15നകം വാട്സാപ്പിെൻറ പുതിയ നയം അംഗീകരിക്കണം. അംഗീകരിക്കാത്തവർക്ക് ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്സാപ്പ് അറിയിച്ചു. വാട്സാപ്പ് വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതാണ് കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ …
സ്വന്തം ലേഖകൻ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം …
സ്വന്തം ലേഖകൻ: കെ.ആർ. ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. കേരളത്തിെൻറ വിപ്ലവപഥങ്ങൾക്ക് അതിരില്ലാത്ത സമരവീര്യങ്ങളാൽ കരുത്തുപകർന്ന ഒരു യുഗമാണ് അസ്തമിച്ചത്. സംസ്ഥാനം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്ട്രീയ നേതാക്കളിൽ മുൻനിരയിൽ നിലയുറപ്പിച്ച ഗൗരിയമ്മയുടെ അന്ത്യം രാവിലെ ഏഴുമണിക്കായിരുന്നു. കേരളത്തിന്‍റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്താണ് ഗൗരിയമ്മയുടെ മടക്കം. രക്തത്തിലെ …