1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2021

സ്വന്തം ലേഖകൻ: ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ് വീഡിയോ. സനോജ് വ്‌ലോഗ് എന്ന പേജിലാണ് ഇസ്രയേലിലെ അഷ്‌കെലോണില്‍നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ മലയാളി പ്രവാസികള്‍ ഉള്ള സ്ഥവമാണിതെന്ന് അദ്ദേഹം പറയുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ മിസൈല്‍-റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി കെയർ ടേക്കർ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 28 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. അഷ്‌കെലോണിലെ അവസ്ഥ ഭീകരമാണെന്നും നടുക്കുന്ന വാക്കുകളും ദൃശ്യങ്ങളുമായി ഇദ്ദേഹം വ്യക്തമാക്കുന്നു.

ലൈവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മിസൈല്‍ വരുന്നതായും ഇദ്ദേഹം പറയുന്നുണ്ട്. ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്‌കെലോണില്‍ ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടിരുന്നു.

https://www.facebook.com/104992327948750/videos/826537537974393

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.