1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2020

സ്വന്തം ലേഖകൻ: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും.

കൊവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗത്തിനു കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് അധികമായി 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പാക്കേജുകളുടെ തുടർച്ചയാകും ഇന്ന് പ്രഖ്യാപിക്കുകയെന്ന് ധനമന്ത്രി അറിയിച്ചു. 28 സംസ്ഥാനങ്ങളിലായി 68 കോടിയോളം ഉപഭോക്താക്കളുള്ള ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി വലിയ നേട്ടമാണ് കൈവരിച്ചത്.

രാജ്യത്തെ നികുതിദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നൽകിയതായി ധനമന്ത്രി അറിയിച്ചു. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. 65,000 കോടി രൂപയുടെ രാസവള സബ്സിഡി പ്രഖ്യാപിച്ചു. ഗ്രാമമേഖലയിൽ അധികമായി 10,000 കോടി നൽകും. നഗരമേഖലയിൽ ഭവന നിർമാണത്തിന് 18,000 കോടി രൂപ. ഭവന നിർമാണ മേഖലയിൽ ആദായനികുതി വകുപ്പ് ഇളവ് പ്രഖ്യാപിച്ചു. കൊവിഡ് വാക്സീൻ ഗവേഷണത്തിന് 900 കോടി രൂപയുടെ പദ്ധതി. വാക്സീൻ വില, വിതരണം എന്നിവയ്ക്ക് വേറെ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയില്ലെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു ഗുണകരമായെന്നും കേന്ദ്രമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.