1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2011


എഡിറ്റോറിയല്‍

NRI മലയാളി വായനക്കാരെ സംബന്ധിച്ചിടത്തോളം ഒരേസമയം സന്തോഷവും ദുഖവും പകരുന്നതായിരുന്നു ഇക്കഴിഞ്ഞ മൂന്നാല് ദിവസങ്ങള്‍ .യു കെ മലയാളികള്‍ക്കിടയില്‍ ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു എന്നതായിരുന്നു വായനക്കാര്‍ക്ക് സന്തോഷം പകരുന്ന കാര്യം.അതേ സമയം ഇക്കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശകരുടെ തിരക്ക് മൂലം സെര്‍വര്‍ തകരാറിലായി പലര്‍ക്കും സൈറ്റ് കിട്ടിയില്ല എന്നതായിരുന്നു വായനക്കാരെ വിഷമിപ്പിച്ച സംഭവം.NRI മലയാളിയുടെ വളര്‍ച്ചയില്‍ സഹായിച്ച എല്ലാ നല്ല മനസുകള്‍ക്കും നന്ദി പറയുന്നതോടൊപ്പം ഈ ദിവസങ്ങളില്‍ സൈറ്റിന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളില്‍ വായനക്കാരോട് ക്ഷമ ചോദിക്കുന്നു.

2500 സന്ദര്‍ശകരെ ഒരേ സമയം താങ്ങാന്‍ കഴിയുന്നതായിരുന്നു നിലവിലുള്ള സെര്‍വര്‍ . 2000 മണിക്കൂര്‍ ഇന്ത്യയിലേക്ക്‌ ഫ്രീ കോളിംഗ് നല്‍കിയ ഞങ്ങളുടെ ഓഫറും ലോകകപ്പ് ക്രിക്കറ്റിനു നല്‍കിയ കവറേജും നിമിത്തം കഴിഞ്ഞ ദിവസങ്ങളില്‍ സൈറ്റിലേക്കുളള നിലയ്ക്കാത്ത സന്ദര്‍ശകപ്രവാഹം നിമിത്തം NRI മലയാളിയുടെ സെര്‍വര്‍ തകരാറില്‍ ആവുകയായിരുന്നു. ഇക്കാരണത്താല്‍ ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ സെര്‍വറിന് ലോഡ് താങ്ങാനാവാതെ പലര്‍ക്കും സൈറ്റ് കിട്ടാതായി.അതിനാല്‍ ഇന്നലെ മുതല്‍ NRI മലയാളി പുതിയ സെര്‍വറിലേക്ക് മാറി.ഒരേ സമയത്ത് 5000 ഹിറ്റുകള്‍ താങ്ങാന്‍ കഴിയുന്നതാണ് പുതിയ സെര്‍വര്‍.ആദ്യ ദിവസങ്ങളില്‍ ചുരുക്കം ചില വായനക്കാര്‍ക്ക് സൈറ്റ് വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.ഒന്നോ രണ്ടോ പ്രാവശ്യം സൈറ്റില്‍ വിസിറ്റ് ചെയ്യുമ്പോള്‍ ഈ തകരാര്‍ തനിയെ പരിഹരിക്കപ്പെടും എന്നാണ് ഞങ്ങളുടെ ടെക്നിക്കല്‍ ടീം അറിയിച്ചിരിക്കുന്നത്.

വായനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കു മുന്‍‌തൂക്കം നകുന്ന അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പരസ്യങ്ങളുടെ അതിപ്രസരമില്ലാത്ത ഒരു പുതിയ മാധ്യമ സംസ്ക്കാരം എന്ന യു കെയിലെ ഒരുകൂട്ടം സാധാരണക്കാരുടെ ആശയങ്ങളുടെ ആത്മാവിഷ്ക്കാരമാണ് ഈ വെബ്സൈറ്റ്.സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.അഞ്ചോ ആറോ വര്‍ഷം മുന്‍പ് മാത്രമാണ് യു കെയില്‍ മലയാള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വേരുറപ്പിച്ചു തുടങ്ങിയത്.

ഇടക്കാലത്ത് എപ്പോഴോ സത്യം അറിയാനുള്ള മലയാളിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോള്‍,പകരം വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെട്ടപ്പോള്‍ ശരാശരി മലയാളിയുടെ വായനാനിലവാരം താഴ്ത്തുന്ന വാക്പ്രയോഗങ്ങള്‍ വാര്‍ത്തകളില്‍ കടന്നു കൂടിയപ്പോള്‍ പത്രപ്രവര്‍ത്തനത്തില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ഞങ്ങള്‍ ഒരു ഓണ്‍ലൈന്‍ ദിനപത്രം തുടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു ഡിഗ്രിക്കോ ഡിപ്പ്ലോമയ്ക്കോ ഉപരി സാമാന്യബോധവും ജനപക്ഷത്തു നിന്നുള്ള കാഴ്ചപ്പാടുകളുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്ന തിരിച്ചറിവാണ് ഞങ്ങളെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.

വായനക്കാരുടെ പക്ഷത്തു നിലനിന്നുകൊണ്ട് സത്യം വിളിച്ചു പറഞ്ഞുകൊണ്ട് മുന്നേറുന്ന ഞങ്ങള്‍ പലരുടെയും കണ്ണിലെ കരടായി മാറിയിരിക്കുന്നു.മലയാളികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.കേരളത്തിലെ പത്രങ്ങള്‍ക്കു പോലും നല്‍കുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ ചില മാധ്യമങ്ങളുടെ നേതൃസ്ഥാനതുള്ളവ്ര്‍ ശ്രമിക്കുമ്പോള്‍ ഞങ്ങളുടെ വളര്‍ച്ചയെ എങ്ങിനെ തടയാം എന്ന ആലോചനയിലാണ് യു കെയിലെ മറ്റു ചില പ്രമുഖര്‍ .

ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വായനക്കാര്‍ക്ക് നല്‍കിയ ഫ്രീ കോളിംഗ് അട്ടിമറിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം.ആ ശ്രമത്തില്‍ അവര്‍ വിജയിച്ചപ്പോള്‍ നഷ്ട്ടം വന്നത് സാധാരണ യു കെ മലയാളിക്കാണ്.ആദ്യം ഫ്രീ ആയി നല്‍കിയ 2000 മണിക്കൂര്‍ ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വായനക്കാര്‍ക്ക്‌ നല്‍കിയിരുന്നു. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വീണ്ടും 2000 മണിക്കൂര്‍ കൂടി നല്‍കാന്‍ NRI മലയാളി ടീം തീരുമാനിക്കുകയായിരുന്നു.എന്നാല്‍ യു കെ മലയാളികളെ പല വിധത്തിലും പിഴിഞ്ഞ് തടിച്ച് കൊഴുക്കുന്ന ചില ആളുകള്‍ ഇടപെട്ട് ഈ ഓഫര്‍ തടഞ്ഞു.ഞങ്ങളുമായി സഹകരിക്കുന്ന ടെലികോം കമ്പനിയുടെ നേതൃത്വത്തില്‍ സ്വാധീനിച്ച ഇവര്‍ യു കെ മലയാളികള്‍ക്ക് കിട്ടാവുന്ന 2000 മണിക്കൂര്‍ ഫ്രീ കോളിംഗ് ഓഫര്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നഷ്ട്ടം യു കെ മലയാളികള്‍ക്ക് .

പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ് ഞങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുനത്.അസത്യം പ്രചരിപ്പിക്കാതിരിക്കുകയും , വ്യക്തി താല്പ്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ഞങ്ങള്‍ക്ക് ആരെയും ഭയക്കേണ്ടതില്ല.നേരറിയാന്‍ ആഗ്രഹിക്കുന്ന മലയാളികളാണ് ഞങ്ങളുടെ ബലം.തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രതിസന്ധികളും പാരവയ്പ്പുകളും ചിലരുടെ ധാര്‍ഷ്ട്ട്യനിലപാടുകളുമാണ് ഞങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്‌. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും സത്യം വിളിച്ചു പറയാനും നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനും നേരിന്‍റെ നേര്‍ക്കാഴ്ചയുമായി ഞങ്ങള്‍ ഉണ്ടാവും. എല്ലാറ്റിനുമുപരി ഈ വെബ്സൈറ്റ് ഒരു വരുമാനമാര്‍ഗമായി കാണാത്തിടത്തോളം കാലം ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടത് യു കെ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.