1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2012

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുളള ഗവണ്‍മെന്റിന്റെ കടുത്ത അവഗണയ്‌ക്കെതിരേ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഇരുപതിന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുജന റാലിയില്‍ എന്‍എച്ച്എസ് നഴ്‌സുമാരും പങ്കാളികളാകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഏറ്റവും അധികം മോശമായി ബാധിച്ചത് എന്‍എച്ച്എസ് ജീവനക്കാരെയാണ്. കടുത്ത അവഗണകള്‍ സഹിച്ചും ജോലി ചെയ്തിട്ടും വീണ്ടും വീണ്ടും ജീവനക്കാര്‍ക്ക് മേല്‍ കടുത്ത നടപടികള്‍ അടിച്ചേല്‍പ്പിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതിനെതിരേയാണ് നഴ്‌സുമാര്‍ പ്രതികരിക്കുന്നതെന്ന് സംഘടന അറിയിച്ചു.
കാലങ്ങളായി എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് വന്‍ തുകയാണ് പെന്‍ഷന്‍ഫണ്ടിലേക്ക് പിടിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് സമയത്ത് ഇതിന് ആനുപാതികമായി തുക ലഭിക്കുന്നില്ല. എന്‍എച്ച്എസ് എത്ര തുകയാണ് ഓരോ ജീവനക്കാരില്‍ നിന്നും ഈടാക്കുന്നത് എന്നതിനെ കുറിച്ച് ഗവണ്‍മെന്റിനും പോലും കൃത്യമായ ധാരണയില്ല.
21000 പൗണ്ടിനു മുകളില്‍ വാര്‍ഷിക വരുമാനമുളളവര്‍ 20 പൗണ്ട് വീതം പ്രീ ടാക്‌സ് ആയി അടയ്ക്കണമെന്ന് നിയമമുണ്ട്. രണ്ട് വര്‍ഷമായി ഇത്തരത്തില്‍ 20 പൗണ്ട് വീതം ശമ്പളത്തില്‍ നിന്ന് ഗവണ്‍മെന്റ് പിടിക്കുകയും ചെയ്യുന്നുണ്ട്.
2013 ഏപ്രില്‍ മുതല്‍ ജോലി ചെയ്യുന്ന പ്രദേശത്തിന്റെ വലിപ്പത്തിനും വികസനത്തിനും അനുസരിച്ചാകും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുക. അതായത് നഗര പ്രദേശങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് കൂടുതല്‍ ശമ്പളവും ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ശമ്പളവും ലഭിക്കും.
പേ പെര്‍ഫോമന്‍സ് റിലേറ്റഡ് പേ എന്ന പേരില്‍ ജീവനക്കാരുടെ ഇടയില്‍ വേര്‍തിരിവ് കൊണ്ടുവരാനുളള ശ്രമവും എന്‍എച്ച്എസ് അധികൃതര്‍ നടത്തുന്നുണ്ട്. വാര്‍ഷിക അവധിദിനങ്ങള്‍ കുറയ്ക്കാനും ജോലിസമയം ദീര്‍ഘിപ്പാക്കാനും എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒപ്പം രോഗാവധി എടുക്കുന്നതിനുളള നിയമങ്ങള്‍ കര്‍ശനമാക്കാനും പദ്ധതിയുണ്ട്.
എന്‍എച്ച്എസ് ജീവനക്കാരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കികൊണ്ടാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനുളള കാലാവധി കുറച്ചത്. നിലവില്‍ 90 ദിവസത്തെ നോട്ടീസായിരുന്നു ജോലിയില്‍ നിന്ന പിരിച്ചുവിടുന്നതിന് നല്‍കിയിരുന്നതെങ്കില്‍ അത് മുപ്പത് ദിവസമായി കുറയ്ക്കാനാണ് എന്‍എച്ച്എസിന്റേയും ഗവണ്‍മെന്റിന്റേയും തീരുമാനം.
ഗവണ്‍മെന്റിന്റെ നയങ്ങള്‍ മൂലം വീര്‍പ്പുമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് പ്രതികരിക്കാനുളള അവസരമാണ് ടിയുസിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 20ന് നടക്കുന്ന വന്‍ റാലി. റാലിയില്‍ സംബന്ധിക്കുവാന്‍ ആഹ്രഹിക്കുന്നവര്‍ പേര്, തൊഴില്‍ സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ കാണിച്ച് oct20@csp.org.uk എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ www.afuturethatworks.org എന്ന വൈബ്ബ്‌സൈറ്റില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.