1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെൻ്റ്: ഗ്ലോസ്റ്റർ GSL ജേതാക്കൾ; പോർട്സ്‌മൗത്ത്‌ KCCP റണ്ണറപ്പ്

സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്. ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ …

യുകെയിൽ നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡ്; ശ്വാസംമുട്ടി NHS; സേവനങ്ങളെ ബാധിക്കും

സ്വന്തം ലേഖകൻ: നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിടുമെന്ന് ആശങ്ക. അധിക സമ്മര്‍ദം ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീട്ടുകയും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി. വീക്കെന്‍ഡിന്റെ നീളമേറുന്നതിനാല്‍ നാല് ദിവസത്തേക്ക് പല ജിപി സര്‍ജറികളും അടച്ചിടുന്നതിന് പുറമെ ചില ഫാര്‍മസികളും …

ശസ്ത്രക്രിയ കഴിഞ്ഞവരുടെ ശരീരത്തിൽ വയർ കട്ടറുകളും ഡ്രിൽ ബിറ്റുകളും! NHSൽ “നെവർ ഇവെന്റ്സ്“

സ്വന്തം ലേഖകൻ: ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഗുരുതരമായ കാര്യങ്ങൾക്ക് നൽകിയ പേരാണ് “നെവർ ഇവെന്റ്സ്” എന്നാൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഒരു വർഷത്തിനിടെ 407 കേസുകൾ ഉണ്ടായതായാണ് റിപ്പോർട്ട്. നെവർ ഇവന്റുകൾ ആരോഗ്യ സംരക്ഷണ ദാതാക്കൾ നിലവിലുള്ള ദേശീയ മാർഗ്ഗനിർദ്ദേശങ്ങളോ സുരക്ഷാ ശുപാർശകളോ നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ സംഭവിക്കാൻ പാടില്ലാത്ത ഗുരുതരമായ, വലിയ തോതിൽ തടയാവുന്ന രോഗികളുടെ സുരക്ഷാ സംഭവങ്ങളാണെന്നാണ് …

പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; ആ രോപണ പ്രത്യാരോപണങ്ങളു മായി BJP, SDPI

സ്വന്തം ലേഖകൻ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ കനത്ത ജാഗ്രത. എഡിജിപി വിജയ് സാക്കറെ പാലക്കാടെത്തും. മേലാമുറിയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. …

ഇന്ത്യന്‍ നഴ്‌സുമാർക്ക് റിക്രൂ ട്ട്മെൻ്റ് വ്യവസ്ഥകളിൽ ഇളവുമായി യുകെ; NHS റിക്രൂട്ട്‌മെൻ്റിന് ഇനി അതിവേഗം

സ്വന്തം ലേഖകൻ: വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള യോഗ്യതകളില്‍ ഇളവുമായി എന്‍എച്ച്എസ്. ലാംഗ്വേജ്, ക്രിട്ടിക്കല്‍ തിങ്കിംഗ് എക്‌സാമുകള്‍ താഴ്ത്തിയതിന് പുറമെ ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തിപരിചയത്തിന്റെ തോതും കുറച്ചിട്ടുണ്ട്. എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഏകദേശം 40,000 നഴ്‌സുമാരുടെ ക്ഷാമമാണ് ഇപ്പോള്‍ എന്‍എച്ച്എസ് അടിയന്തരമായി നേരിടുന്നത്. ഇന്ത്യയില്‍ …

യുകെയിൽ നഴ്സുമാരുടെ ക്ഷാമം; NHS ട്രസ്റ്റുകൾ കേരളത്തിലേക്ക്; മലയാളി നഴ്സുമാർക്ക് സുവർണാവസരം

സ്വന്തം ലേഖകൻ: കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യാനായി എൻഎച്ച്എസ് ട്രസ്റ്റുകൾ കേരളത്തിലേക്ക് എത്തുന്നു. കോവിഡ് കാലത്തും ഓൺലൈനായി യുകെയിലേക്ക് നഴ്സിംങ് റിക്രൂട്ട്മെന്റുകൾ നടന്നിരുന്നുവെങ്കിലും നേരിട്ടെത്തി വ്യാപകമായ തോതിൽ റിക്രൂട്ട്മെന്റ് നടപടികൾ ത്വരിതപ്പെടുത്താനാണ് പല ട്രസ്റ്റുകളുടെയും തീരുമാനം. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റാണ് ഇത്തരത്തിൽ ആദ്യമായി കേരളത്തിലേക്ക് എത്തുന്നത്. …

യുകെയിൽ NHS വെയിറ്റിംഗ് ലിസ്റ്റ് റെക്കോർഡ് ഉയരത്തി ലേക്ക്; സ്വകാര്യ ചികിത്സ തേടിയത് 2 മില്യൺ രോഗികൾ

സ്വന്തം ലേഖകൻ: യുകെയിൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് റെക്കോർഡ് ഉയരത്തിലേക്ക്. കോവിഡും ജീവനക്കാരുടെ കുറവും മൂലം എന്‍എച്ച്എസ് ഉപേക്ഷിച്ച് സ്വകാര്യ ചികിത്സ തേടിയത് 2 മില്യൺ രോഗികൾ. കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ സൗജന്യ ഹെല്‍ത്ത്‌കെയറിനായി കാത്തിരിക്കാന്‍ തയാറല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് തിങ്ക്ടാങ്ക് തിങ്ക്ടാങ്ക് മുന്നറിയിപ്പു നല്‍കുന്നു. കോവിഡ് മഹാമാരിക്കിടെ ലക്ഷക്കണക്കിന് മുതിര്‍ന്ന …

യുകെയിൽ കുട്ടികളെ ലൈംഗി കമായി പീഡിപ്പിച്ച NHS ഡോക്ടര്‍ അറസ്റ്റില്‍; ഇരകൾ നൂറോളം രോഗികള്‍

സ്വന്തം ലേഖകൻ: യുകെയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എന്‍എച്ച്എസ് ഡോക്ടര്‍ അറസ്റ്റില്‍. നൂറോളം രോഗികള്‍ അക്രമത്തിന് ഇരയായെന്നാണ് സംശയം. ഇതിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എ&ഇ ക്ലിനിഷ്യനായി ജോലി ചെയ്യുന്ന 34-കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് വര്‍ഷം മുന്‍പ് തന്നെ ഈ ഡോക്ടറുടെ പെരുമാറ്റങ്ങളെ …

യുക്മ നഴ്‌സസ് ഫോറം (UNF) അംഗങ്ങൾക്ക് NHS ഫെലോഷിപ്പിനു അവസരം

സാജൻ സത്യൻ (യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി & നഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ): NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് …

പുതുവർഷത്തിൽ പത്ത് NHS ജീവനക്കാരിൽ ഒരാൾക്ക് വീതം കോവിഡ്! സർജറികൾ കൂട്ടത്തോടെ റദ്ദാക്കിയേക്കും

സ്വന്തം ലേഖകൻ: പത്ത് എൻഎച്ച്എസ് തൊഴിലാളികളിൽ ഒരാൾക്ക് പുതുവത്സരാഘോഷത്തിൽ അസുഖം ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ടിലെ 983,000 എൻഎച്ച്എസ് ജീവനക്കാരിൽ 110,000-ത്തിലധികം പേർക്ക് അസുഖം കാരണം വർഷത്തിന്റെ തുടക്കം നഷ്‌ടമായതായി കണക്കുകൾ കാണിക്കുന്നു. ഇതിൽ 50,000 ത്തോളം ജീവനക്കാർ കോവിഡ് -19 പോസിറ്റീവ് ആയതിനാൽ സ്വയം ഒറ്റപ്പെടുകയായിരുന്നു. പ്രീ-പാൻഡെമിക് ലെവലുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂ ഇയർ …