1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കേരളത്തിലെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സൗദിയിലെ ഉമ്മന്‍ ചാണ്ടി എത്തുന്നു

സൗദിയിലുള്ള ചില മലയാളികളാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അല്‍അസരിക്കുള്ള രൂപസാദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുകൂടാതെ ഇരുവരുടെയും രൂപസാദൃശ്യമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ എടുത്തിട്ടതോടെ ചിത്രങ്ങള്‍ വൈറലായി.

ചെലവു ചുരുക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ഹാര്‍ഡ്‌വെയര്‍ ഗ്രൂപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് എന്നിവിടങ്ങളില്‍നിന്നായിരിക്കും മൈക്രോസോഫ്റ്റി ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബാര്‍ക്ലെ സിഇഒ ആന്റണി ജെന്‍കിന്‍സിനെ ബോര്‍ഡ് പുറത്താക്കി

ബാങ്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ജോണ്‍ മക്‌ഫെര്‍ലെയ്ന്‍ പറഞ്ഞു. 'ബാങ്കിന് വേണ്ടത് ലാഭത്തിലുള്ള വര്‍ദ്ധനവാണ്. ബാര്‍ക്ലെ ഇപ്പോള്‍ കാര്യക്ഷമമല്ല, ക്ലേശകരമായ അവസ്ഥയിലാണ്.'

കോട്ടക്കലില്‍ പതിനാലുകാരിയെ നാല്പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍: കോട്ടക്കലില്‍ പതിനാലുകാരിയെ നാല്പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ പോലീസ് പിടിയിലായി. വിദ്യാര്‍ഥിനി നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീ!ഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന് മൊഴി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് ഏഴുപേരെ കൂടി കസ്റ്റഡിയില്‍ …

പ്രവാസി വോട്ട്, തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു

സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശധീകരണത്തിലാണ് ധാരണയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടതായി കേന്ദ്രം അറിയിച്ചു. സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. …

കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി

സ്വന്തം ലേഖകന്‍: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി. കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനുള്ള നഷ്ടപരിഹാരമായാണ് ബിസിസിഐ ഇത്രയും തുക നല്‍കേണ്ടത്. കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ കോടതിയാണ് ഉത്തരവിട്ടത്. മുഴുവന്‍ തുകയും ബിസിസിഐയാണ് നല്‍കേണ്ടത്. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നും അടുത്ത …

തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി

സ്വന്തം ലേഖകന്‍: തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് സുരക്ഷയുടെ പേരില്‍ നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് പള്ളികള്‍ അടപ്പിച്ചത്. വിദേശികളടക്കം 38 പേരെ വെടിവെച്ചു കൊന്ന തീവ്രവാദി ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് സലഫി ആശയക്കാര്‍ നടത്തുന്ന പള്ളികള്‍ പ്രവര്‍ത്തിക്കുന്നതിന് നേരത്തേതന്നെ വിലക്കുണ്ട്. സര്‍ക്കാര്‍ …

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന

സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന മുഖപത്രം. എന്‍.സി.പി നേതാവായ ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരിക്കേയാണ് ദാവൂദ് കീഴടങ്ങാന്‍ താത്പര്യം അറിയിച്ചത്. എന്നാല്‍ ചില ഉപാധികളും ദാവൂദ് മുന്നോട്ടു വച്ചു. പൊലീസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിബന്ധനകളായിരുന്നു ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ …

പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി

സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനിയായ മീരാ രജ്പുത് ആണ് വധു. ഗുഡ്ഗാവില്‍ വച്ചായിരുന്നു വിവാഹം. നീണ്ട കാലത്തെ നിരവധി പ്രണയങ്ങള്‍ക്കും പ്രണയ പരാജയങ്ങള്‍ക്കും ശേഷമാണ് ഷാഹിദ് താലികെട്ടുന്നത്. ഗോസിപ്പു കോളങ്ങളുടെ സ്ഥിരം ഇരയായിരുന്നു ഷാഹിദ്. വെളുത്ത നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞാണ് ഷാഹിദ് വിവാഹ വേദിയിലെത്തിയത്. പിങ്ക് നിറത്തിലുള്ള …

ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ വിട വാങ്ങി

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ വിട വാങ്ങി. സകാറി മോമോയ് എന്ന ജപ്പാന്‍ പൗരനാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യനായിരിക്കെ അന്തരിച്ചത്. 112 മത്തെ വയസില്‍ ടോക്കിയോയിലെ ആശുപത്രിയിലായിരുന്നു മോമോയുടെ അന്ത്യം. വൃക്കരോഗം ബാധിച്ചു വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന മൊമോയ്. ചൈനീസ് കവിതകളും വായിച്ച് ഒരു വര്‍ഷംകൂടി ഭൂമിയില്‍ ജീവിച്ചിരിക്കണമെന്നായിരുന്നു മൊമോയുടെ ആഗ്രഹം. മരണം …