1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഹിലാരി ക്ലിന്റണ്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന് പ്രവചനം

സ്വന്തം ലേഖകന്‍: അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹിലാരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചനം. ഹിലാരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ജൂണ്‍ ആദ്യ വാരം വാള്‍സ്ട്രീറ്റ് എന്‍ബിസി ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയാണ് ഹിലാരി അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാകുമെന്ന് പ്രവചിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏഴുപത്തിയഞ്ച് ശതമാനവും ഹിലാരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ …

കുവൈറ്റ് തൊഴിലാളികളുടെ വൈദ്യ പരിശോധനാ ഫീസ് വെട്ടിക്കുറച്ചു

സ്വന്തം ലേഖകന്‍: കേരളത്തില്‍നിന്ന് കുവൈറ്റിലേക്ക് പോകുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന ഫീസ് വെട്ടിക്കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയായിട്ടാണ് കുറച്ചത്. നേരത്തെ തുക കുത്തനെ ഉയര്‍ത്തിയത് വിവാദമായതിനെ തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ കുവൈറ്റ് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായും നടത്തിയ അടിയന്തിര ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ വൈദ്യ പരിശോധന നടത്താന്‍ …

മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ വിലക്കു വാങ്ങി

സ്വന്തം ലേഖകന്‍: മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ ചൈനീസ് വ്യാപാരികള്‍ എന്നവകാശപ്പെടുന്നവര്‍ വിലക്കു വാങ്ങി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇന്‍ഡ്യയുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ …

പെണ്മക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കൂ, പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്യൂ, മന്‍ കി ബാതില്‍ മോദി

സ്വന്തം ലേഖകന്‍: പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് തനിക്കു ട്വീറ്റ് ചെയ്താല്‍ മികച്ചവ റീട്വീറ്റ് ചെയ്യാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയില്‍ സ്ത്രീ അനുപാതം കുറയുന്നതിനെ കുറിച്ചു മന്‍ കി ബാത് റേഡിയോ പരിപാടിയില്‍ ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് നരേന്ദ്ര മോദി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ ട്വീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ …

ഇറാന്‍ ആണവ പ്രശ്‌നം, അവസാനഘട്ട ചര്‍ച്ചകളില്‍ പുരോഗതി, ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു

സ്വന്തം ലേഖകന്‍: ആണവ പ്രശ്‌നത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അവസാനഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. കരാറില്‍ എത്താനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്ക് ഓസ്ട്രിയയിലെ വിയന്നയില്‍ തുടക്കമായത്. നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുന്നുവെങ്കിലും വരുംദിവസങ്ങളില്‍ ഏകാഭിപ്രായത്തിലത്തൊനാകുമെന്ന് കെറിയും …

മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; കൊടിയേറ്റം വൈകിട്ട് അഞ്ചിന്

മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; കൊടിയേറ്റം വൈകിട്ട് അഞ്ചിന്

യുക്മ ദേശിയ യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ രണ്ടാമത് യോഗം നടന്നു

യുക്മയുടെ ദേശീയ നിര്‍വാഹകസമിതിയുടെ യോഗം ശനിയാഴ്ച രാവിലെ ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ചു നടന്നു . രാവിലെ പത്തുമണിക്ക് ആരംഭിച്ച യോഗം വൈകിട്ട് 7 .30 വരെ നീണ്ടു .കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നടപ്പു വര്‍ഷത്തെ കാര്യ പരിപാടികള്‍ക്ക് അന്തിമ രൂപം നല്കുകയും ചെയ്തു

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ഇന്ന് മാഞ്ചസ്റ്ററില്‍

മാഞ്ചെസ്റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിങ്ങ്ടനിലെ ഗാന്ധി ഹാളില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ശ്രീ .എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നു.

സിംബാബ്‌വെ പര്യടനത്തിന് മാറ്റമില്ല; മുതിര്‍ന്ന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു

നായകന്‍ മഹേന്ദ്ര സിംഗ് ധോണി അടക്കം മിക്ക മുതിര്‍ന്ന താരങ്ങളും അപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന ബിസിസിഐ സെലക്ടര്‍മാരുടെ യോഗത്തില്‍ ഉണ്ടാവും. തീരുമാനമായാല്‍ ഇന്ത്യയുടെ യുവനിരയായിരിക്കും രംഗത്തിറങ്ങുക.

റിയാദില്‍നിന്ന് 1300 കുപ്പി മദ്യം പിടികൂടി; മതകാര്യ പൊലീസ് നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്

സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി. റിയാദിലെ ഒരു സ്ഥലത്ത് അനധികൃതമായി നടത്തിവരികയായിരുന്ന മദ്യകച്ചവട കേന്ദ്രത്തില്‍നിന്നാണ് 1300 പെട്ടി മദ്യം കണ്ടെടുത്തത്. സൗദി മതകാര്യ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.