1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ലോകത്തിന് ഭീഷണിയായ ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുതെന്ന് ഡേവിഡ് കാമറൂണ്‍

ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കുന്നത് പ്രധാനമായും 'ബിബിസി' അവസാനിപ്പിക്കണമെന്നും യോഗത്തില്‍ കാമറൂണ്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥിരമായി ഉപയോഗിച്ചാല്‍ തീവ്രവാദത്തിന് അംഗീകാരം ലഭിച്ചതിന് തുല്യമാകും.

ഖദാമത്തിനെ ഒഴിവാക്കി ഇനി കുവൈത്തിലേക്കുള്ള ആരോഗ്യ പരിശോധന നടത്തുന്നത് ഗാംക

കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. ഇനി മുതല്‍ പരിശോധന നടത്തുക ഗാംക എന്ന ഏജന്‍സി ആയിരിക്കും. കമ്പനി നടത്തിവന്നിരുന്ന പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്‍കി.

കുവൈത്തിലെ പള്ളിയില്‍ ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു; ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സുരക്ഷാ മുന്നറിയിപ്പ്

ചാവേര്‍ പള്ളിയിലേക്ക് വന്ന കാറിന്റെ ഡ്രൈവര്‍ ചാവേര്‍, കാറിന്റെ ഉടമ, ചാവേര്‍ തങ്ങിയ വീടിന്റെ ഉടമ എന്നിവരടക്കം 22 ഓളം പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിനോട് വിധേയത്വമുള്ള അല്‍ നജ്ദ പ്രോവിന്‍സ് എന്ന സംഘടയാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ടൂണീഷ്യന്‍ വെടിവെപ്പില്‍ കാമുകിയെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ മാത്യു ജെയിംസ് യുകെയില്‍ മടങ്ങിയെത്തി

ടുണീഷ്യന്‍ വെടിവെപ്പില്‍ വിരിമാറ് വിരിച്ച് പ്രണയിനിയെ രക്ഷിച്ച ബ്രിട്ടീഷുകാരന്‍ മാത്യു ജെയിംസ് യുകെയില്‍ മടങ്ങിയെത്തി. കാമുകിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ വെടിയേറ്റ മാത്യു ജെയിംസ് ടുണീഷ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചെന്നൈയും മെട്രോയുടെ പാതയില്‍, വളയം പിടിക്കാന്‍ വളയിട്ട കൈകള്‍

സ്വന്തം ലേഖകന്‍: കാത്തിരിപ്പിനൊടുവില്‍ ചെന്നൈയും മെട്രോയുടെ പാതയില്‍. മുഖ്യമന്ത്രി ജയലളിത ഇന്നു രാവിലെ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചെന്നൈ മെട്രോയ്ക്ക് പച്ചക്കൊടി വീശിയതോടെ ചൈന്ന മെട്രോ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. മെട്രോയുടെ ആദ്യ യാത്രയില്‍ ട്രെയിന്‍ ഓടിക്കാന്‍ അവസരം ലഭിച്ചത് ഒരു വനിതക്കാണെന്നതും ഉദ്ഘാടനത്തിന്റെ സവിശേഷതയായി. എഞ്ചിനിയറിംഗില്‍ ഡിപ്ലോമധാരിയായ പ്രീതിയാണ് മെട്രോയുടെ ആദ്യ …

ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി, 15 ദിവസത്തിനകം ചിഹ്നം മാറ്റാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി മുറുകുന്നു. പാര്‍ട്ടി ലോഗോ രൂപകല്‍പ്പന ചെയ്ത് സുനില്‍ ലാലും ആപ്പും തമ്മിലാണ് അവകാശ തര്‍ക്കം മുറുകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് 15 ദിവസത്തിനകം ലോഗോ പിന്‍വലിക്കണമെന്ന് സുനില്‍ ലാല്‍ അന്ത്യശാസനം നല്‍കി. ആപ്പിന്റെ ലോഗോ രൂപകല്പന ചെയ്ത സുനില്‍ലാല്‍ ഇക്കാര്യം ഉന്നയിച്ച് അരവിന്ദ് …

ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റിവെച്ചു

ക്രിക്കറ്റ് താരം ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി വെച്ചു. കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് പറഞ്ഞത് ജൂവൈ 25ലേക്ക് കേസ് മാറ്റി വെയ്ക്കുകയാണെന്നാണ്. ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചത്.

സിംബാബ്‌വന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രഹാനെ നായകന്‍, ഹര്‍ഭജനും ഉത്തപ്പയും ടീമില്‍

മുതിര്‍ന്ന താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രഹാനെയെ ടീമിന്റെ നായകനാക്കിയിരിക്കുന്നത്.

ടീഷര്‍ട്ടുകള്‍ക്കും കുട്ടിപ്പാവാടകള്‍ക്കും വിട, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കടുത്ത ഡ്രസ് കോഡുമായി കൊല്‍ക്കത്ത കോളേജ്

സ്വന്തം ലേഖകന്‍: ടീഷര്‍ട്ടുകള്‍ക്കും കുട്ടിപ്പാവാടകള്‍ക്കും വിട, വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ഡ്രസ്! കോഡുമായി കൊല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജ് മാനേജ്‌മെന്റ് രംഗത്ത്. കോളജില്‍ ധരിച്ചു വരുന്ന വസ്ത്രം പരിതസ്ഥിതിയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. കാമ്പസിന്റെ സുരക്ഷിതത്വത്തിനും വൃത്തിക്കും അച്ചടക്കത്തിനും മാന്യമായ വസ്ത്രധാരണം ആവശ്യവുമാണ്. കോളജ് അധികൃതര്‍ ഇറക്കിയ നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് …

ചൈനയില്‍ വന്‍ കള്ള മാംസ വേട്ട, വിറ്റിരുന്നത് 40 വര്‍ഷം പഴക്കമുള്ള മാംസം

സ്വന്തം ലേഖകന്‍: കള്ള മാംസ വേട്ടക്കായി ഇറങ്ങിത്തിരിച്ച ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 40 വര്‍ഷം പഴക്കമുള്ള മാംസമാണ് മാംസക്കടത്തുകാരില്‍ നിന്ന് അധികൃതര്‍ പിടികൂടിയത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കോഴി, പോത്ത്, പന്നി എന്നിവയുടെ ഒരു ലക്ഷം ടണ്‍ മാംസം പിടിച്ചെടുത്തു. ഈ മാംസത്തിന് ഏതാണ്ട് മൂന്ന് ബില്യണ്‍ യുവാന്‍ (ഏകദേശം …