1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി

സ്വന്തം ലേഖകന്‍: യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി. തൊണ്ണൂറുകളിലെ ആഭ്യന്തര യുദ്ധത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നീറി നില്‍ക്കുന്ന ബോസ്‌നിയന്‍ സമൂഹത്തില്‍ വംശീയ, മത സൗഹാര്‍ദം നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കൊസവോ സ്റ്റേഡിയത്തില്‍ നടന്ന കുര്‍ബാനയില്‍ അറുപത്തയ്യായിരത്തോളം ആളുകളാണ് പങ്കെടുക്കാനെത്തിയത്. തന്റെ പ്രസംഗത്തില്‍ ബോസ്‌നിയന്‍ ജനത 20 വര്‍ഷത്തോളം …

ഉപഹാറിനും ഡേവിസ് അച്ചനും ഡോര്‍സെറ്റിന്റെ ആദരം. അവയവദാന സമ്മതപത്രത്തില്‍ നിരവധി കൈയൊപ്പുകള്‍

നന്മയുടെ വെള്ളി നക്ഷത്രം പൊട്ടിവീണ നിമിഷം, ഒരു ശരാശരി മനുഷ്യനെ മാനസികമായി മാത്രമല്ല ശാരീരികമായി കൂടി കൂട്ടിയിണക്കാന്‍ യൂകെ മലയാളി സമൂഹത്തിന്റെ സംഭാവനയായ ഉപഹാറിന്റെ സാരഥികള്‍ ഫാ. ഡേവിസ് ചിറമേലിന്റെയും അജിമോള്‍ പ്രദീപിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ' ജീവ സന്ദേശ യാത്ര ' കഠിനമായ വേനല്‍ ചൂടിനേയും അവഗണിച്ച് ഡോര്‍സെറ്റില്‍ അത്യൂജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി.

യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റും കായിക മേളയുടെ ലോഗോ പ്രകാശനവും ഇന്ന്

യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഓക്‌സ്‌ഫോഡില്‍ നടക്കും. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട കാര്യമില്ല കാരണം നിങ്ങള്‍ക്ക് നേരിട്ട് പരിപാടി സ്ഥലത്ത് എത്തി ടൂര്‍ണമെന്ടില്‍ പങ്കെടുക്കാം യു കെയിലെ തന്നേയ് ഏറ്റവും മികച്ച കളിക്കാര്‍ എത്തുന്ന ടൂര്‍ണമെന്റ്താണ് യുക്മയുടെ നാഷണല്‍ ബാഡ്മിന്റന്‍ .നാലു കോര്‍ട്ടുകളില്‍ ഒരേ സമയം കളികള്‍ നടത്തി വൈകുന്നേരത്തോടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹികുന്നതായി മുഖ്യ സംഘാടകരായ ടിറ്റോ തോമസും തോമസ് മാറാട്ട്കളവും അറിയിച്ചു .

എന്‍എച്ച്എസിലെ ലക്ഷകണക്കിന് ആളുകളുടെ മെഡിക്കല്‍ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയുടെ കൈയില്‍

ഇതേക്കുറിച്ച് ഇപ്പോള്‍ അധികാരികള്‍ അന്വേഷണം നടത്തുന്നുണ്ട്. ആളുകള്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് പറഞ്ഞിട്ടും എന്‍എച്ച്എസ് ചെയ്തത് ഗൗരവതരമായ കാര്യമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം സെറീനാ വില്യംസിന്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കകാരിയായ സെറീനാ വില്യംസിന്. ചെക് റിപബ്ലിക്കിന്റെ ലൂസി സഫറോവയെയാണ് സെറീന പരാജയപ്പെടുത്തിയത്.

800 മോട്ടോര്‍ ബൈക്കുകള്‍ക്ക് ഒരേ സമയം കൂദാശ, മലയാളി വൈദികന് റെക്കോര്‍ഡ്

സ്വന്തം ലേഖകന്‍: 800 മോട്ടോര്‍ ബൈക്കുകള്‍ക്ക് ഒരേ സമയം കൂദാശ ചെയ്ത മലയാളി വൈദികന് റെക്കോര്‍ഡ്. സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍ സോളത്തൂണ്‍ രൂപതയിലെ കാപ്പല്‍ സെന്റ് ബാര്‍ബറാ ഇടവക വികാരി ഡോ ഫാ ബേബി വര്‍ഗീസ് മഠത്തിക്കുന്നമാണ് അപൂര്‍വമായ കൂദാശ നടത്തിയത്. ബൈക്കുകള്‍ കൂടാതെ ട്രാക്ടറുകളും മറ്റു നിരവധി വാഹനങ്ങളും ഫാ മഠത്തിക്കുന്നത്തിന്റെ കൂദാശ ഏറ്റുവാങ്ങാനെത്തി. ശീതകാലത്ത് …

ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്തും, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും കത്തി നില്‍ക്കെ, ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രസ്താവിച്ചു. ബ്രിട്ടന്‍ ആവശ്യപ്പെടുന്നതു പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് അംഗരാജ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകണമെന്നാണ് മെര്‍ക്കലിന്റെ പ്രസ്താവനയുടെ …

സൗദി അതിര്‍ത്തിയില്‍ സൈന്യവും ഹൗതി വിമതരും നേര്‍ക്കു നേര്‍ പോരാട്ടം, വന്‍ ആള്‍നാശമുണ്ടായതായി സൂചന

സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയില്‍ സൗദി സൈന്യവും യെമനിലെ ഹൗതി വിമത പോരാളികളും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം ശക്തമായി. ഹൗതികളും സൗദി സൈന്യവും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ഇരു പക്ഷത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നാല് സൗദി സൈനികരും നിരവധി ഹൗതി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ …

കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി

സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റിച്ചു കൊണ്ട് മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി. മെഡിക്കല്‍ പരിശോധക്കായി കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേരളത്തിലെ ഏക അംഗീകൃത ഏജന്‍സിയാണ് അടച്ചുപൂട്ടിയത്. ഇതോടെ പരിശോധനക്കായി നഴ്‌സുമാര്‍ക്ക് ഇനി മുംബൈയില്‍ പോകേണ്ടിവരും. കുവൈത്ത് ആസ്ഥാനമായ ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയാണു മെഡിക്കല്‍ പരിശോധന …

വൊഡാഫോണില്‍നിന്ന് ഇമെയില്‍ ചോര്‍ന്നു; പുതിയ ഐ ഫോണ്‍ സെയില്‍ ഡേറ്റ് പുറത്ത്

സെപ്തംബര്‍ 25ന് ഹാന്‍ഡ്‌സെറ്റ് സെയില്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ 18 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും മെയിലില്‍ പറയുന്നു. പുതിയ ഐഫോണ്‍ എന്ന് മാത്രമാണ് മെയിലില്‍ പരാമര്‍ശിച്ചിരിക്കുന്നത്.