1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2015

കമ്പനികള്‍ പരസ്പരം കൈമാറുന്ന ഇന്റേണല്‍ മെയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ആപ്പിള്‍ അടുത്തതായി പുറത്തിറക്കാനിരിക്കുന്ന ഐഫോണിന്റെ റിലീസ് ഡെയ്റ്റ് പുറത്തായി. വൊഡാഫോണില്‍നിന്നാണ് ഇമെയില്‍ വിവരങ്ങള്‍ ചോര്‍ന്നത്.

സെപ്തംബര്‍ 25ന് ഹാന്‍ഡ്‌സെറ്റ് സെയില്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ 18 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും മെയിലില്‍ പറയുന്നു. പുതിയ ഐഫോണ്‍ എന്ന് മാത്രമാണ് മെയിലില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ആപ്പിള്‍ പുറത്തിറക്കുന്ന അടുത്ത ഐഫോണിന്റെ പേര് ഐഫോണ്‍ സിക്‌സ് എസ് അല്ലെങ്കില്‍ ഐഫോണ്‍ സെവന്‍ എന്നായിരിക്കുമെന്നാണ് പരക്കുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍, ഫോണിന്റെ പേരെന്തായിരിക്കുമെന്ന കാര്യത്തിലുള്ള സര്‍പ്രൈസ് ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിലവിലെ മോഡലുകളായ ഐഫോണ്‍ സിക്‌സ്, സിക്‌സ് പ്ലസ് എന്നിവയുമായി വളരെ അധികം സാമ്യങ്ങളുള്ള മോഡലായിരിക്കും ആപ്പിള്‍ പുറത്തിറക്കുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമായ എല്ലാ മോഡലുകളിലേക്കാളും മികച്ച ക്യാമറയായിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാകുക എന്നും സൂചനയുണ്ട്. ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ ലെന്‍സുകള്‍ക്കുള്ള തെളിമയും ഗുണമേന്മയും ഐഫോണ്‍ ചിത്രങ്ങള്‍ക്ക് ലഭിക്കത്തക്ക വിധത്തിലാണ് പുതിയ ക്യാമറകളുടെ ക്രമീകരണമെന്നും ചില ടെക് ബ്ലോഗുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പോള്‍ ആപ്പിള്‍ വാച്ചുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഐഫോണുകള്‍ക്കും ലഭ്യമാക്കിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.