1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2015

എന്‍എച്ച്എസിലെ ലക്ഷകണക്കിന് രോഗികളുടെ മെഡിക്കല്‍ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയുടെ കൈയില്‍. രോഗികളുടെ സമ്മതമില്ലാതെയാണ് എന്‍എച്ച്എസ് രോഗികളുടെ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറിയിരിക്കുന്നത്. ഏഴു ലക്ഷത്തോളം പേരാണ് തങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്ന് എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് മാനിക്കാതെയാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഡേറ്റാ വില്‍പ്പന നടത്തിയിരിക്കുന്നത്.

ഇന്നലെ രാത്രി ദ് ഡെയിലി ടെലിഗ്രാഫാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

ഇതേക്കുറിച്ച് ഇപ്പോള്‍ അധികാരികള്‍ അന്വേഷണം നടത്തുന്നുണ്ട്. ആളുകള്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് പറഞ്ഞിട്ടും എന്‍എച്ച്എസ് ചെയ്തത് ഗൗരവതരമായ കാര്യമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രധാനമായും ഇന്‍ഷുറന്‍സ് കമ്പനികളാണ് എന്‍എച്ച്എസില്‍നിന്ന് രോഗികളുടെ ചികിത്സാ വിവരങ്ങള്‍ വാങ്ങുന്നത്. ഇതനുസരിച്ച് നയങ്ങള്‍ രൂപീകരിക്കാനും ബിസിനസ് സ്ട്രാറ്റജി പരുവപ്പെടുത്താനുമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത് ചെയ്യുന്നത്. എന്നാല്‍, എന്‍എച്ച്എസില്‍ ചികിത്സ തേടുന്ന ആളുകള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശമുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.