1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മ്യാന്മര്‍ പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍, റോഹിങ്ക്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ മൗനം തുടരുന്നു

സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് സാന്‍ സൂ ചി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. മ്യാന്‍മറിലെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ നേതാവായ സൂ ചിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. 21 വര്‍ഷം മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ തടവിലായിരുന്ന സൂ ചി 2010 ല്‍ മോചിതയായശേഷം നടത്തുന്ന ആദ്യ ചൈനാ …

പരിശുദ്ധ കന്യകാമറിയത്തിന്റേയും മാർ തോമാ ശ്ലീഹായുടേയും വിശുദ്ധ അൽ ഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ മഹാമഹം, ജൂലൈ 5 ഞായറാഴ്ച, ഗ്ളോസ്റ്ററിൽ

പരിശുദ്ധ കന്യകാമറിയത്തിന്റേയും മാർ തോമാ ശ്ലീഹായുടേയും വിശുദ്ധ അൽ ഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ മഹാമഹം, ജൂലൈ 5 ഞായറാഴ്ച, ഗ്ളോസ്റ്ററിൽ

ശാലോം മിഷന്‍ ഫയര്‍ 2015 യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകള്‍ ക്രമീകരിക്കുന്നു

ജൂലൈമാസം 17,18,19 തിയതികളില്‍ വെയില്‍സിലെ കഫന്‍ലീ പാര്‍ക്ക് കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ശാലോം ധ്യാനത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ബസുകള്‍ ക്രമീകരിക്കുന്നു. സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍നിന്നും വടക്ക്കിഴക്കന്‍ ഇംഗ്ലണ്ടിലെ ന്യൂകാസില്‍, സണ്ടര്‍ലാന്‍ഡ്, മിഡില്‍സ്‌ബ്രോ, നോര്‍ത്താലര്‍ട്ടന്‍, ഷെഫീല്‍ഡ്, ലീഡ്‌സ് എന്നിവിടങ്ങളി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്; സിഐഎസ്എഫും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള ജീവനക്കാരും തമ്മില്‍ വെടിവെപ്പ്. ഇരുവിഭാഗനവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് ഒടുവിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.

വെടിയുണ്ടയുമായി വിമാനത്താവളത്തിലെത്തിയ സൗദി വ്യവസായികള്‍ അറസ്റ്റില്‍

എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ എക്‌സ് റേ മെഷീനിലാണ് തിരകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത തിരകളാണ് ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്തിനാണ് വെടിയുണ്ട കൊണ്ടു നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് സൗദി വ്യവസായികള്‍ നല്‍കിയത്.

ഫ്രോസണ്‍ ഓവറിയില്‍നിന്ന് ലോകത്തിലെ ആദ്യത്തെ കുഞ്ഞ് ജനിച്ചു

13ാം വയസ്സില്‍ ക്യാന്‍സര്‍ രോഗത്തിന് കീമോതെറാപ്പി തുടങ്ങുന്നതിന് മുന്‍പ് ശരീരത്തില്‍നിന്ന് നീക്കം ചെയ്ത് അണ്ഡാശയം ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ കുഞ്ഞ് ജനിച്ചു.

പൂള്‍ പാര്‍ട്ടി അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു

അമേരിക്കയിലെ പൂള്‍ പാര്‍ട്ടിക്കിടെ കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികളെ നിലത്ത് തള്ളിയിട്ട് കൈയാമം വെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു. ബിക്കിനി വേഷത്തിലുള്ള പെണ്‍കുട്ടികളെ ഇയാള്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കുടിയേറ്റക്കാര്‍ക്ക് അവരുടെ മക്കളെ തല്ലാന്‍ അവകാശം നല്‍കണമെന്ന് ജഡ്ജിയുടെ നിര്‍ദ്ദേശം

കുടിയേറ്റക്കാരുടെ മക്കളുടെ അവരുടെ സംസ്‌കാരത്തിന് അനുസരിച്ച് തല്ലാനും വഴക്കു പറയാനുമുള്ള അവകാശം നല്‍കണമെന്ന് ജഡ്ജിയുടെ നിര്‍ദ്ദേശം. ഭാര്യയെയും മകനെയും മര്‍ദ്ദിച്ചെന്നുള്ള കേസില്‍ ഒരു ഇന്ത്യക്കാരന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം, മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി

സ്വന്തം ലേഖകന്‍: അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളില്‍ നടത്തുന്ന പരിപാടികളില്‍ നിന്ന് സൂര്യ നമസ്‌കാരം ഒഴിവാക്കി. യോഗയില്‍ നിര്‍ബന്ധമായി സൂര്യ നമസ്‌കാരം ഉള്‍പ്പെടുത്തിയതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂര്യ നമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ …

വമ്പന്‍ അഴിച്ചുപണിയുമായി എച്ച്എസ്ബിസി ബാങ്ക്, 25,000 ജീവനക്കാരെ പിരിച്ചു വിടും

സ്വന്തം ലേഖകന്‍: ബാങ്കിംഗ് രംഗത്തെ വമ്പന്‍മാരായ എച്ച്എസ്ബിസി വമ്പന്‍ അഴിച്ചു പണികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള 25,000 ജീവനക്കരെ പിരിച്ചു വിടും. ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചു വിടുക. കൂടാതെ ബാങ്കിന്റെ ലണ്ടനിലെ ആസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അഴിച്ചു പണിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് വാര്‍ഷിക ചെലവിനത്തില്‍ …