സ്വന്തം ലേഖകന്‍: അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളില്‍ നടത്തുന്ന പരിപാടികളില്‍ നിന്ന് സൂര്യ നമസ്കാരം ഒഴിവാക്കി. യോഗയില്‍ നിര്‍ബന്ധമായി സൂര്യ നമസ്കാരം ഉള്‍പ്പെടുത്തിയതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂര്യ നമസ്കാരം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെതിരെ ആള് ഇന്ത്യ മുസ് ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.
ഹിന്ദു മതാചാര പ്രകാരമുള്ള സൂര്യ നമസ്കാരം ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നും അതിനാല്‍ സൂര്യനമസ്കാരം സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും പേഴ്സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള വ്യായാമ മുറയാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസത്തിന് സഹായകമാകുന്ന ഒരു വ്യായാമമാണിത്.
ഹിന്ദു മതാചാര പ്രകാരം വേദകാലം മുതല്‍തന്നെ പരിശീലിച്ചു പോന്നിരുന്ന വ്യായാമ മുറയാണിത്. കഴിഞ്ഞ ഡിസംബറിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. യോഗാദിനം ലോകമെമ്പാടും ആചരിക്കപ്പെടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് 175 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യമായി നടക്കുന്ന യോഗാദിനം രാജ്യവ്യാപകമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
യോഗ ദിനമായ ജൂണ്‍ 21 ന് ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കാനിരിക്കുന്ന മെഗാ ഇവന്റിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വെച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന 40,000 ത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും യോഗാസനമുറകള്‍ അവതരിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല