1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഫേസ്ബുക്കില്‍ മതനിന്ദ, ഇന്ത്യന്‍ വംശജന് യുഎഇയില്‍ തടവ്

സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ മതനിന്ദാ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ വംശജനെ യുഎഇയില്‍ തടവ്. രാജ്യത്തിന്റേയും മത വിശ്വാസികളുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് ശിക്ഷ. ഒരു വര്‍ഷത്തേക്കാണ് തടവ് അനുഭവിക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന മതനിന്ദാപരമായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് ആദ്യമായാണ് ഒരാളെ ശിക്ഷിക്കുന്നത്. ശിക്ഷ ലഭിച്ച ഇന്ത്യക്കാരന്റെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ശിക്ഷാ …

പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു

സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത 26 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു. സ്വന്തം വിദ്യാര്‍ത്ഥിനികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വലയിലാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി ബോര്‍ഡിംഗ് സ്‌കൂള്‍ അധ്യാപകനെയാണ് തൂക്കിലേറ്റിയത്. ഗാന്‍സു പ്രവിശ്യയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ലീ ജിഷ്യുന്‍നാണ് തന്റെ വിദ്യാര്‍ത്ഥിനികളെ ദീര്‍ഘകാലം ലൈംഗികമായി ചൂഷണം ചെയ്തത്. 2011 മുതല്‍ 2012 വരെയുള്ള …

മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം പിന്‍വലിച്ചു, പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം പിന്‍വലിച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ബിആര്‍ അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ (എപിഎസ്‌സി) എന്ന സംഘടനയുടെ അംഗീകാരമാണ് ഐഐടി അധികൃതര്‍ പിന്‍വലിച്ചത്. സംഘടന മോദി സര്‍ക്കാറിനെതിരെ ദളിത് വിദ്യാര്‍ഥികളെ …

സൗദിയിലെ ഷിയ പള്ളിക്കു മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം, നാലു പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ദമാമില്‍ ഷിയാ പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇമാം ഹുസൈന്‍ പള്ളിക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവരാണ് മരിച്ചതെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താവിഭാഗം അറിയിച്ചു. ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പള്ളിക്കുമുന്നില്‍ കാര്‍ നിര്‍ത്തുന്നത് കണ്ട് സുരക്ഷാഭടന്മാര്‍ക്ക് സംശയം …

വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍: പതിനെട്ടു വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം. സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പകരമായുള്ള സംവിധാനം പൂര്‍ണമായി നടപ്പാകും വരെ ഇസിഎന്‍ആര്‍ (ഇമിഗ്രേഷന്‍ ചെക് നോട്ട് റിക്വയേഡ്) വ്യവസ്ഥ തുടരണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇതോടെ ഇന്നു മുതല്‍ ഇമിഗ്രേഷന്‍ …

സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് അഞ്ചാമൂഴം

സ്വന്തം ലേഖകന്‍: സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ദന്‍ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിന്‍ അല്‍ഹുസൈന്‍ വോട്ടെടുപ്പില്‍ നിന്നും പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ക്ക് വീണ്ടും പ്രസിഡന്റാകാനുള്ള സാഹചര്യം ഒരുങ്ങിയത്. വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ രണ്ടു പേര്‍ക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ അലി ബിന്‍ അല്‍ഹുസൈന്‍ പിന്‍മാറുകയായിരുന്നു. ആദ്യ …

ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളില്‍

രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും,കുടുംബ നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്‌ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ: സാജു മുല്ലശേരില്‍ അറിയിച്ചു.

അങ്കമാലി സല്ലാപം നീട്ടിവച്ചു.

അങ്കമാലി സല്ലാപം നീട്ടിവച്ചു.

ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

ചിറമേലച്ചന്റേയും ഉപഹാറിന്റേയും അവയവ ദാന ക്യാമ്പയിന്‍ ഏറ്റെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും വന്‍പിച്ച പിന്തുണയുമായി ഇതര കമ്മ്യുണിറ്റികളും

ചിറമേലച്ചന്റേയും ഉപഹാറിന്റേയും അവയവ ദാന ക്യാമ്പയിന്‍ ഏറ്റെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും വന്‍പിച്ച പിന്തുണയുമായി ഇതര കമ്മ്യുണിറ്റികളും