1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ്, എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ല, നൂറു കണക്കിന് ഉദ്യോഗാര്‍ഥികളുടേ യാത്ര മുടങ്ങും

സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നഴ്‌സിംഗ് മേഖല കൂടാതെ വീട്ടുജോലിക്കായി വിദേശത്തു പോകുന്നവരുടെ റിക്രൂട്ട്‌മെന്റ് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര …

അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, അഭയാര്‍ഥികളുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനത്തിന് തീരുമാനം

സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, അഭയാര്‍ഥികള്‍ ഉണ്ടാകുന്നതിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ബാങ്കോക്കില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുനരധിവാസത്തിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനത്തിനും യോഗം ആഹ്വാനം ചെയ്തു. എന്നാല്‍ യോഗത്തില്‍ റോഹിംഗ്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ വന്‍വിമര്‍ശനം ഏറ്റുവാങ്ങിയ മ്യാന്മര്‍ തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു. ഏഷ്യന്‍ മേഖലാ രാജ്യങ്ങള്‍ക്ക് …

മാഗി നൂഡില്‍സില്‍ മായം, നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് കമ്പനിക്കെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശിലെ നെസ്‌ലെയുടെ നിര്‍മ്മാണ യൂണിറ്റുള്‍പ്പെടെ ആറ് കമ്പനികള്‍ക്കെതിരെ കേസെടുക്കാനാണ് എഫ്.എസ്.ഡി.എ കമ്മീഷണര്‍ പി.പി സിങ് അനുമതി നല്‍കി. ബറബങ്കി ജില്ലയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് …

ഉത്തരേന്ത്യയിലും ആന്ധ്ര തെലുങ്കാന മേഖലയിലും ഉഷ്ണക്കാറ്റ്, മരണം 2000 കവിഞ്ഞു

സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയിലും ആന്ധ്ര തെലുങ്കാന മേഖലയിലും രൂക്ഷമായ ഉഷ്ണക്കാറ്റിന്റെ താണ്ഡവം തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമാണ് ഏറ്റവുമധികം പേര്‍ ചൂടേറ്റ് മരിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 1,979 പേരാണ് ഇരു സംസ്ഥാനങ്ങളിലുമായി രണ്ടാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത്. കനത്ത ചൂടിനെ തുടര്‍ന്ന് എല്ലാ വര്‍ഷവും രാജ്യത്ത് മരണം പതിവാണ്. എന്നാല്‍ ഈ …

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്

സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് മത നേതാവ് രംഗത്ത്. ജമാ അത്ത് ഉലേമ ഇ ഇസ്ലാമി ഫസല്‍ നേതാവ് മൌലാന ഫസ് ലുര്‍ റഹ്മാനാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. ഭൂകമ്പം, വിലക്കയറ്റം തുടങ്ങി എല്ലാതരം ദുരന്തങ്ങള്‍ക്കും കാരണം സ്ത്രീകളുടെ മര്യാദയില്ലായ്മയാണെന്നും ഫസ് ലുര്‍ റഹ്മാന്‍ ആരോപിച്ചു. സ്ത്രീകള്‍ …

മെഡിറ്ററേനിയന്‍ കുടിയേറ്റം വീണ്ടും, 4,200 അനധികൃത കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ശവപ്പറമ്പായ മെഡിറ്ററേനിയനില്‍ വീണ്ടും കുടിയേറ്റക്കാരുടെ ജീവന്‍ പണയം വച്ചുള്ള യാത്ര. ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു രക്ഷപ്പെട്ട് യൂറോപ്പില്‍ കുടിയേറാനായി ഇറങ്ങിത്തിരിച്ച 4,200 ഓളം അഭയാര്‍ഥികളെ വിവിധ സുരക്ഷാ സേനകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി. ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കു കുടിയേറാന്‍ എത്തുന്ന അഭയാര്‍ഥികളെ …

ജപ്പാനെ വിറപ്പിച്ച് 8.5 തീവ്രതയുള്ള ഭൂകമ്പം, വന്‍ ദുരന്തം ഒഴിവായി, പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും

സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് കിഴക്കന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 590 കിലോമീറ്റര്‍ ആഴത്തിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടോക്കിയോയ്ക്കു കിഴക്ക് ഒഗസവാര ദ്വീപ സമൂഹങ്ങള്‍ക്കു സമീപമുണ്ടായ ചലനത്തില്‍ ജപ്പാന്‍ മുഴുവനും കുലുങ്ങി. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 8.30 നായിരുന്നു ഭൂചലനം. ശാന്ത സമുദ്രത്തിനടിയിലെ പ്രഭവ …

സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം, ബോംബാക്രമണത്തില്‍ 71 മരണം

സ്വന്തം ലേഖകന്‍: സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം ഹെലികോപ്റ്ററില്‍ നിന്നു ബോംബിട്ടതിനെ തുടര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അല്‍ ഖായിദയുടെ സിറിയയിലെ വിഭാഗമായ അല്‍ നുസ്‌റ ഫ്രണ്ട് ഇഡ്‌ലിബ് മേഖല പിടിച്ചതിനെ തുടര്‍ന്നാണ് അസദിന്റെ സൈന്യം ബോംബിട്ടത്. അലപ്പോയ്ക്കു കിഴക്ക് അല്‍ …

യുകെയിലെ യുവജനങ്ങളെ സമുഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ യുക്മയുടെ പുതുസംരംഭം

യു.കെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ യുവതലമുറയെ മലയാളി സംഘടനാ നേതൃരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനും യുവജനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനുമായി 'യുക്മ യൂത്ത്' പദ്ധതി നടപ്പിലാക്കുന്നത് .

പ്രസ്റ്റണില്‍’വിസിറ്റേഷന്‍ 2015’ജൂണ്‍ 6ന്;ഫാ.സോജി ഓലിക്കല്‍ മുഖ്യ കാര്‍മ്മികന്‍

യൂറോപ്പിലെ പ്രഥമ ഇടവകയും,യു കെനോര്‍ത്ത് വെസ്റ്റിലെ പ്രമുഖ സീറോ മലബാര്‍ മാസ്സ് സെന്ററും ആയ പ്രസ്റ്റണില്‍ 'വിസിറ്റേഷന്‍ 2015' ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. സെഹിയോന്‍ യു കെ യുടെ ഡയരക്റ്റരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ സന്ദര്‍ശന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.