1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മൊബൈല്‍ നമ്പര്‍ പുലിവാലായി, ചന്ദ്രേട്ടന്‍ എവിടെയാ സിനിമക്കെതിരെ പരാതിയുമായി വീട്ടമ്മ

സ്വന്തം ലേഖകന്‍: മൊബൈല്‍ നമ്പര്‍ പുലിവാലായി തുടര്‍ന്ന് ദിലീപ് നായകനായ പുതിയചിത്രം ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. സിനിമയില്‍ നായിക ഉപയോഗിക്കുന്ന സാങ്കല്‍പ്പിക ഫോണ്‍നമ്പര്‍ യാദൃശ്ചികമായി തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടേതായിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഈ നമ്പറിളേക്ക് ഫോണ്‍ വിളികളുടെ ബഹളമാണ്. ശല്യം അസഹ്യമായതിനെ തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ സിനിമയുടെ അണിയറ …

നരേന്ദ്ര മോഡിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കാമെന്ന് ജമാത്ത് ഇ ഇസ്ലാമി നേതാവ്

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ നല്‍കുമെന്ന് ജമാത്ത് ഇ ഇസ്ലാമി നേതാവ് സിറാജ് ഉള്‍ ഹഖ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ ഒരു യോഗത്തില്‍ വച്ചായിരുന്നു സിറാജ് ഉള്‍ ഹഖിന്റെ വിവാദ പ്രസ്താവന. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്താന്‍ രാഷ്ട്രീയ …

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിലെ കര്‍ശന വ്യവസ്ഥകള്‍, വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ കൈയ്യൊഴിയുന്നു

സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ കൈയ്യൊഴിയുമെന്ന ആശങ്ക വര്‍ദ്ധിക്കുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിലപാടാണ് വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നത്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിതോടെ പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിലെ വ്യവസ്ഥകള്‍ വിദേശ രാജ്യങ്ങളെ ഇന്ത്യയുമായുള്ള കരാറില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്. …

ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍

മുന്‍ ഒളിംബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ ഔദ്യോഗികമായി തന്നെ 'അവള്‍' ആയി. തന്റെ പേര് ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

ലൈംഗിക തൊഴിലാളികളെ സമീപിച്ചാല്‍ ജയില്‍, വടക്കന്‍ അയര്‍ലന്‍ഡില്‍ വിവാദ നിയമം

സ്വന്തം ലേഖകന്‍: പുരുഷന്മാര്‍ ലൈംഗിക തൊഴിലാളികളെ സമീപിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍. വടക്കന്‍ അയര്‍ലന്‍ഡിലാണ് ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നതും വിലക്കെടുക്കുന്നതും ക്രിമിനല്‍ കുറ്റമാക്കി വിവാദ നിയമം അവതരിപ്പിച്ചത്. ഇത്തരക്കാരെ ശിക്ഷിക്കാന്‍ കടുത്ത നിയമം കൂടിയെ തീരു എന്ന ഉറച്ച നിലപാടിലാണ് അധികാരികള്‍. പുതിയ നിയമപ്രകാരം വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുന്ന പുരുഷന്മാര്‍ ഒരു വര്‍ഷം തടവ് അനുഭവിക്കുകയോ പിഴയടക്കുകയോ വേണം. …

ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു

തന്റെ എട്ടു വയസ്സുള്ള മകന് ശ്വസന പ്രശ്‌നമുണ്ടായതും അത് പിന്നീട് ആസ്തമയായി രൂപാന്തരപ്പെട്ടതും ഡല്‍ഹിയില്‍ സഹിക്കേണ്ടി വരുന്ന പ്രതികൂല ജീവിതസാഹചര്യങ്ങളും ഇയാള്‍ തന്റെ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം

നാന്‍ജിംഗില്‍നിന്ന് ചോങ്ക്വിംഗിലേക്ക് പോകുകയായിരുന്നു ക്രൂസ് ഷിപ്പ്. തിങ്കളാഴ്ച്ച രാത്രിയോടെ ഹൂബെ പ്രൊവിന്‍സിലാണ് അപകടമുണ്ടായത്.

മുസ്ലീംങ്ങള്‍ക്ക് റോള്‍ മോഡലകാണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍

ഇസ്ലാമിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയ ക്രിക്കറ്റര്‍. ഓസ്‌ട്രേലിയിന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.

ബീഫ് നിരോധനനം സംബന്ധിച്ച് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ ന്യൂനപക്ഷങ്ങള്‍ മാനിക്കണമെന്ന് കേന്ദ്രമന്ത്രി നജ്മ ഹെപ്തുല്ല

സ്വന്തം ലേഖകന്‍: ബീഫ് നിരോധനം സംബന്ധിച്ച് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ ന്യൂനപക്ഷങ്ങള്‍ മാനിക്കണമെന്ന് കേന്ദ്രമന്ത്രി നജ്മ ഹെപ്തുല്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഹെപ്തുല്ല. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നതാണ് തന്റെ ജീവിത തത്വങ്ങളിലൊന്നെന്നും നജ്മ ഹെപ്തുല്ല വ്യക്തമാക്കി. …

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി, ലക്ഷ്യം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെന്ന് ന്യായം

സ്വന്തം ലേഖകന്‍: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്താനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി റോന്തു ചുറ്റുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാത്ത ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സ്വാധീനവും ശക്തിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നടപടിയെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം …