1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2015

ഇസ്ലാമിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയ ക്രിക്കറ്റര്‍. ഓസ്‌ട്രേലിയിന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് ഫവാദിന് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇതാദ്യമായി ഇടം നേടിയത്. മുസ്ലീംഗങ്ങള്‍ക്ക് റോല്‍ മോഡലാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫവാദ് ഓസ്‌ട്രേലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കളിക്കുന്നത് ഓസ്‌ട്രേലിയന്‍ ടീമിലാണെങ്കിലും പാകിസ്ഥാന്‍ വംശജനാണ് ഫവാദ്.

ഈ മാസം നടക്കുന്ന ഓസ്‌ട്രേലിയവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലാണ് ഫവാദ് ഇടംപിടിച്ചത്. നേരത്തെ ഓസ്‌ട്രേലിയക്കായി ഒരു ഏകദിനവും രണ്ട് ട്വന്റി 20 മത്സരവും ഫവാദ് അഹമ്മദ് കളിച്ചിട്ടുണ്ട്.

താന്‍ ബാറ്റ് ചെയ്യുന്നത് ലോകത്തെ മുസ്‌ലിങ്ങള്‍ക്കു വേണ്ടിയാണെന്നും മുസ്‌ലിം സമുദായത്തിന്റെ അംബാസിഡറായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ അമുസ്‌ലിംങ്ങളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ അവരിലെത്തിക്കണമെന്നും അതെന്റെ കടമയാണെന്നും ഫവാദ് അഹമ്മദ് പറയുന്നു.

സിഡ്‌നി അക്രമണത്തിന് ശേഷം മുസ്ലിം സഹോദരങ്ങളെ ഏറെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും തീവ്രവാദ മുദ്ര ചാര്‍ത്തിയിരിക്കുകയാണെന്നും ഇതു മാറ്റാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഫവാദ് അഹമ്മദ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.