1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇറാന്‍ ആണവക്കരാര്‍, സഹകരിച്ചില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും ഉപരോധമെന്ന് ആണവ ശക്തികള്‍

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവക്കരാറിലെ ഉപാധികളുമായി സഹകരിച്ചില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും ഉപരോധമെന്ന് ആണവ ശക്തികള്‍. ആണവക്കരാറുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച ഉപാധികള്‍ക്ക് പൂര്‍ണമായി വഴങ്ങിയില്ലെങ്കില്‍ ഉപരോധം വീണ്ടും ശക്തമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആറ് രാഷ്ട്രങ്ങള്‍ തയ്യാറെടുക്കുന്നതായാണ് സൂചന. കരാര്‍ അവസാന ഘട്ട മിനുക്കു പണികളിലാണ്. എന്നാല്‍ അസമയത്തുണ്ടായ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അന്തിമ കരാര്‍ ജൂണ്‍ 30 …

ബ്രിട്ടീഷ് തെരുവുകളില്‍ ബാല്യങ്ങളെ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു

യുകെയിലെ സ്‌കൂള്‍ കുട്ടികളെ പോക്കറ്റടിക്കും, കടകൊള്ളയടിക്കുന്നതിനും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിക്ഷ എടുക്കാനും ഉപയോഗിക്കുന്നതായി ആന്റി സ്ലേവറി കമ്മീഷന്‍. ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ചെറുപ്പക്കാരെ വലിച്ചിഴക്കാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കെവിന്‍ ഹൈലാന്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.

600 കോടിയുടെ സ്വത്ത് വേണ്ടെന്ന് വച്ച് ഡല്‍ഹി കോടീശ്വരന്‍ ജൈനമതം സ്വീകരിച്ചു

സ്വന്തം ലേഖകന്‍: 600 കോടിയുടെ സ്വത്ത് വേണ്ടെന്ന് വച്ച് ഡല്‍ഹിയിലെ കോടീശ്വരന്‍ ജൈനമതം സ്വീകരിച്ചു. പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയാണ് 600 കോടിയുടെ സ്വന്തം ബിസിനസ് സാമ്രാജ്യം വേണ്ടെന്നു വച്ച് ജൈനമത സന്യാസിയായത്. ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി അഹമ്മദാബാദിലെത്തി സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108 മത്തെ ശിഷ്യനായി സന്യാസം സ്വീകരിക്കുകയായിരുന്നു. സന്യാസിയാകണം എന്ന …

ദക്ഷിണ ചൈനാ കടലിലെ എണ്ണപര്യവേക്ഷണം, ഇന്ത്യക്ക് ചൈനയുടെ താക്കീത്

സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന എണ്ണ പര്യവേക്ഷണം സംബന്ധിച്ച് ചൈന ഇന്ത്യക്ക് താക്കീത് നല്‍കി. ചൈനയുടെ അനുമതിയില്ലാതെ പര്യവേക്ഷണവുമായി മുന്നോട്ടു പോകരുതെന്നാണ് മുന്നറിയിപ്പ്. ചൈനയിലെ മുതിര്‍ന്ന നേതാക്കളില്‍ ലിയു ക്വിയാന്‍ ആണ് എണ്ണ പര്യവേക്ഷണം സംബന്ധിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ബീജിംഗിന്റെ വിദേശകാര്യ നിലപാടുകള്‍ സ്വാധീനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള …

യുഎഇയിലെ കൊടുംചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍: യുഎഇയിലെ കൊടുംചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. നിയമം സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗോബാശ് അറിയിച്ചു. ഉച്ചക്ക് 12.30 മുതല്‍ മൂന്നു വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. കനത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാനാണ് …

മെയ് 31 ന് മുമ്പ് വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കാമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

സ്വന്തം ലേഖകന്‍: മേയ് 31നു മുമ്പ് വിദേശത്തേക്കു റിക്രൂട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മെയ് 31 ന് മുമ്പ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങുമെന്ന …

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍സെന്റര്‍ നമ്പര്‍ ഏകീകരിച്ചു, പുതിയ നമ്പര്‍ 19911, മലയാളത്തിലും സേവനം

സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ നമ്പര്‍ ഏകീകരിച്ചു. ഇനി മുതല്‍ മന്ത്രാലയവ്യ്മായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും 19911 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ ഈ നമ്പറില്‍ സേവനം ലഭ്യമാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വീട്ടുവേലക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഏകീകൃത നമ്പറില്‍ …

മാഞ്ചസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും വണക്കമാസ സമാപനവും ആഘോഷിച്ചു

വിഥിഷോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ദൈവമാതാവിന്റെ തിരുന്നാളും വണക്കമാസ സമാപനവും ഭക്തിപൂര്‍വം ആഘോഷിച്ചു. വൈകിട്ട് അഞ്ചിന് ജപമാല, വണക്കമാസ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

ന്യൂ കാസിലില്‍ തോമാസ്ലീഹായുടെ ദുക് റാനതിരുനാള്‍ ജൂലൈ അഞ്ചിന് , റാസ കുര്ബാനയും ,കെ ജി മാര്‍ ക്‌സിന്റെ ഗാന മേളയും

ന്യൂ കാസിലില്‍ തോമാസ്ലീഹായുടെ ദുക് റാനതിരുനാള്‍ ജൂലൈ അഞ്ചിന് , റാസ കുര്ബാനയും ,കെ ജി മാര്‍ ക്‌സിന്റെ ഗാന മേളയും

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ”ലോഗോ” പ്രകാശനം ചെയ്തു.

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ എബ്ബി സ്‌പോര്ട്‌സ് സെന്‍ഡര്‍ ആണ്.ഇതു തുടര്‍ച്ചയായ മൂന്നാം തവണ ആണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.