1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

തലയില്‍ സ്‌കാര്‍ഫ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട മുസ്ലീം യുവതിക്ക് അനുകൂല വിധിയുമായി അമേരിക്കന്‍ കോടതി

സ്വന്തം ലേഖകന്‍: തലയില്‍ സ്‌കാര്‍ഫ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട മുസ്ലീം യുവതിക്ക് അനുകൂല വിധിയുമായി അമേരിക്കന്‍ കോടതി. ജോലി നിഷേധിച്ച കമ്പനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ യുഎസ് സുപ്രീം കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. അമേരിക്കയിലെ ഒക്‌ലഹോമയില്‍ 2008 ലാണ് കേസിനാസ്പദമായ ജോലി നിഷേധം ഉണ്ടായത്. അന്ന് പരാതിക്കാരിക്ക് 17 വയസ്സായിരുന്നു. തല …

ഈജിപ്തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ജീവന്‍ തുലാസില്‍, വധശിക്ഷയുടെ കാര്യത്തില്‍ അന്തിമ വിധി നീട്ടിവച്ചു

സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയെ വധശിക്ഷക്കു വിധിച്ച കേസിലെ അന്തിമവിധി പുറപ്പെടുവിക്കുന്നത് ഈജിപ്ത് കോടതി നീട്ടവച്ചു. 2011 ലെ ജയില്‍ ഭേദനവുമായി ബന്ധപ്പെട്ട കേസിലാണ് മുര്‍സിക്ക് വധശിക്ഷ ലഭിച്ചത്. കേസ് ഈ മാസം 16 ലേക്ക് മാറ്റിവെച്ചതായി ജഡ്ജി അറിയിച്ചു. ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് മുഹമ്മദ് ബദീഅ് അടക്കമുള്ള …

പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താം, പത്രപ്പരസ്യം നല്‍കാതെ

സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇനിമുതല്‍ പത്രപ്പരസ്യം നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിലോ വീട്ടു പേരിലോ തിരുത്തല്‍ വരുത്താനാണ് പത്രപ്പരസ്യം നല്‍കേണ്ട ആവശ്യം ഇല്ലാതായത്. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം നിര്‍ബന്ധമാണെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശം നല്‍കി. പേരിലെയും വീട്ടു പേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കില്‍ അപേക്ഷ നല്‍കുന്നതിനു …

തീവ്രവാദികള്‍ വേട്ടയാടുന്നു, എഴുത്തുകാരി തസ്ലീമ നസ്രീന്‍ ഇന്ത്യ വിട്ടു, അമേരിക്കയില്‍ അഭയം

സ്വന്തം ലേഖകന്‍: തീവ്രവാദികളുടെ വേട്ടയാടലും വധഭീഷണിയും തുടര്‍ക്കഥയായതിനെ തുടര്‍ന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍ ഇന്ത്യയിലെ താമസം മതിയാക്കി അമേരിക്കയിലേക്ക് മാറി. ബംഗ്ലദേശിലെ അല്‍ഖായിദ ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് പ്രശസ്ത ബംഗ്ലാ എഴുത്തുകാരിയായ തസ്ലീമക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ എഴുത്തുകാരായ അവിജിത് റോയ്, വാഷിഖര്‍ റഹ്മാന്‍, അനന്ത ബിജോയ് ദാസ് എന്നിവരെ ഈ തീവ്രവാദ സംഘങ്ങള്‍ …

സുനന്ദ വധക്കേസ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വഭാവിക മരണമെന്ന് രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമെന്ന് രേഖപ്പെടുത്താന്‍ സമ്മര്‍ദം ഉണ്ടായതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍ വെളിപ്പെടുത്തി. സുനന്ദയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സംഘത്തില്‍ അംഗമായിരുന്ന ഡോ ആദര്‍ശ് കുമാറാണ് തങ്ങള്‍ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി സമ്മതിച്ചത്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം …

മേര്‍സ് ബാധ, ദക്ഷിണ കൊറിയയില്‍ രണ്ടു പേര്‍ മരിച്ചു, ആശങ്ക പടരുന്നു

സ്വന്തം ലേഖകന്‍: മേര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) ബാധയെത്തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ ആദ്യ മരണം. ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രണ്ടുപേരാണ് ഇതുവരെയായി മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഗ്യെയോങ്കി പ്രവിശ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 57 വയസുകാരിയാണ് ഇന്നലെ മരണമടഞ്ഞത്. രാജ്യത്ത് മേര്‍സ് സ്ഥിരീകരിച്ച ആദ്യ വ്യക്തിയുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. …

സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ബ്ലാറ്ററുടെ രാജി. തന്റെ സ്ഥാനം പലരുടെയും അനിഷ്ടം ക്ഷണിച്ചു വരുത്തിയിട്ടുണ്ടെന്നും എല്ലാവരുടേയും പിന്തുണയില്ലാതെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്ലാറ്റര്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ തീവ്രവാദികള്‍ തകര്‍ത്തു, താഴ്വര നിശ്ബ്ദം

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ തീവ്രവാദികള്‍ തകര്‍ത്തു. താഴ്വരയിലെ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് തകര്‍ക്കുകയെന്ന പുതിയ ആക്രമണ തന്ത്രത്തിന്റെ ഭാഗമായാണ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണങ്ങളെന്നാണ് സൂചന. ഏതാനും ദിവസങ്ങളായി ബിഎസ്എന്‍എല്‍ ടവറുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച ശ്രീനഗറിലെ ഹബ്ബക്കഡലില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ തീവ്രവാദികള്‍ ബോംബുവച്ച് തകര്‍ത്തതോടെ താഴ്‌വരയിലെ …

രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു

ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കോച്ച്. നേരത്തെ പരിശീലക സ്ഥാനത്തേക്ക് വിദേശ താരങ്ങളെ ഉള്‍പ്പെടെ ബിസിസിഐ നോക്കിയിരുന്നെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ജനനം ഇറാഖിലെ ബക്കയിലുള്ള അമേരിക്കന്‍ ജയിലിലെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജനനം ഇറാഖിലെ ബക്കയിലുള്ള അമേരിക്കന്‍ ജയിലിലെന്ന് റിപ്പോര്‍ട്ട്. ബക്ക ജയിലിന്‍ ജോലി ചെയ്തിരുന്ന മുന്‍ ഗാര്‍ഡുമാരെ ഉദ്ധരിച്ചു ദ ന്യൂയോര്‍ക്ക് പോസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 2003 നും 2009 നും മധ്യേ ഒരു ലക്ഷത്തോളം ഇറാഖികളാണ് ബക്കയില്‍ തടവുകാരായി എത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ …