1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2015

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ തീവ്രവാദികള്‍ തകര്‍ത്തു. താഴ്വരയിലെ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് തകര്‍ക്കുകയെന്ന പുതിയ ആക്രമണ തന്ത്രത്തിന്റെ ഭാഗമായാണ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണങ്ങളെന്നാണ് സൂചന.

ഏതാനും ദിവസങ്ങളായി ബിഎസ്എന്‍എല്‍ ടവറുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച ശ്രീനഗറിലെ ഹബ്ബക്കഡലില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ തീവ്രവാദികള്‍ ബോംബുവച്ച് തകര്‍ത്തതോടെ താഴ്‌വരയിലെ മൊബൈല്‍ ബന്ധങ്ങള്‍ താറുമാറായി.

അഞ്ച് ഫ്രാഞ്ചൈസികള്‍ക്കും റീചാര്‍ജ് അടക്കമുള്ള സര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ലഷ്‌കറെ തോയിബയുടെ ഭീഷണിയെ തുടര്‍ന്ന് എയര്‍ടെല്‍, വൊഡാഫോണ്‍, എയര്‍സെല്‍ എന്നിവ ഇതിനകം തന്നെ കശ്മീര്‍ താഴ്വരയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.

കശ്മീരിലെ 50% സര്‍വീസുകളും ഇതോടെ സ്തംഭിച്ച അവസ്ഥയിലാണ്. റിചാര്‍ജ് ഉള്‍പ്പടെയുള്ള സേവനങ്ങളും ഇന്റര്‍നെറ്റും ലഭ്യമല്ലാതായതോടെ തീര്‍ത്തും ഒറ്റപ്പെടുകയാണ് കശ്മീരികള്‍. തകരാറിലായ നെറ്റ്‌വര്‍ക്ക് എന്ന് പുനഃസ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.