1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഫുജെയ്‌റയിലെ സ്‌കൂളിലെ കുട്ടികളൊന്നും വ്യായാമം ചെയ്യുന്നില്ലെന്ന് പഠനം

ആറിനും 10നും മദ്ധ്യേ പ്രായമുള്ള കുട്ടികളില്‍ 90 ശതമാനവും വ്യായാമം ചെയ്യാറില്ലെന്ന് സര്‍വെ. ഫുജെയ്‌റാ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓള്‍ ഗേള്‍സ് മെറാഷിദ് എലമന്ററി സ്‌കൂളിലെ 518 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഏഴു ശതമാനം കുട്ടികള്‍ മാത്രമാണ് വ്യായാമം ചെയ്യുന്നതെന്ന് കണ്ടെത്തി. 93 ശതമാനം കുട്ടികളും വ്യായാമം ചെയ്യാറില്ല.

മുഹമ്മദും സാറയും ദുബായിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കുള്ള പേര്

കുഞ്ഞുണ്ടായാല്‍ ലോകത്തുള്ള എല്ലാ മാതാപിതാക്കള്‍ക്കും നേരിടേണ്ടി വരുന്ന ആദ്യത്തെ വെല്ലുവിളി കുഞ്ഞിന് പേരിടുക എന്നതായിരിക്കും. ദുബായിയിലെ കുട്ടികളുടെ പേര് സംബന്ധിച്ച് നടന്നയൊരു സര്‍വെയില്‍ കണ്ടെത്തിയത് ഇവിടെ ഏറ്റവും പോപ്പുലറായ പേര് മുഹമ്മദും മറിയം എന്നിവയാണെന്നാണ്.

നോക്കുകുത്തിയുമായി ലൈംഗിക ബന്ധം, ആട്ടിടയന്‍ മരിച്ച നിലയില്‍

സ്വന്തം ലേഖകന്‍: അര്‍ജന്റീനയിലെ സാന്‍ ജോസ് ഡി ബാല്‍കേറിലെ ആട്ടിടയനായ ജോസ് ആല്‍ബെര്‍ട്ടോയുടെ വീട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ കരുതിയത് എന്തെങ്കിലും ചീഞ്ഞു നാറുകയായിരിക്കും എന്നാണ്. എന്നാല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസുകാര്‍ കണ്ടെത്തിയതാകട്ടെ അമ്പത്തെട്ടുകാരനായ ആല്‍ബര്‍ട്ടോയുടെ ജീര്‍ണ്ണിച്ച മൃതദേഹവും തൊട്ടടുത്തായി ഒരു നോക്കുകുത്തിയും. ആദ്യം താന്‍ കരുതിയത് രണ്ട് …

മാഞ്ചസ്റ്ററിലെ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി; ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാത്രി എട്ടു മുതല്‍

മാഞ്ചസ്റ്ററിലെ മലയാളികള്‍ പെസഹായും ദുഖവെള്ളിയും ആചരിച്ചു. പീല്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന പെസഹാ ദുഖവെള്ളി ആചരണങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ഫ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചു.

മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ വ്യാജ ഐഎസുകാരി അധികൃതര്‍ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി

സ്വന്തം ലേഖകന്‍: മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ വ്യാജ ഐഎഎസുകാരി റൂബി ചൗധരി അക്കാദമി അധികൃതര്‍ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി. അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിനാണെന്ന ഗുരുതരമായ ആരോപണവും റൂബി ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ നടപടി എടുക്കാതെ …

മെല്‍ബണില്‍ നാലാമത്തെ പള്ളിക്കും തീപിടിച്ചു

ദുഖവെള്ളിയാഴ്ച്ച ദിനത്തില്‍ മെല്‍ബണിലെ പള്ളിക്ക് തീപിടിച്ചു. ഒരാഴ്ച്ചക്കിടെ മെല്‍ബണിലെ നാലാമത്തെ പള്ളിയാണ് സംശയകരമായ സാഹചര്യത്തില്‍ തീപിടിച്ചത്.

ബ്രിട്ടണിലെ ഭവന പ്രശ്‌ന പരിഹാരത്തിനായി ലേബര്‍ പാര്‍ട്ടിയുടെ പുതിയ ഫോര്‍മുല

ബ്രിട്ടണില്‍ ഭവന ലഭ്യത വലിയ പ്രശ്‌നമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാര ഫോര്‍മുല ലേബര്‍ പാര്‍ട്ടിയുടെ പക്കലുണ്ട്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ഈ പദ്ധതി നടപ്പാക്കാനുള്ള പദ്ധതിയുണ്ട് ലേബര്‍ പാര്‍ട്ടിക്ക്.

എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് അടുത്ത സര്‍ക്കാര്‍ പണം ഈടാക്കിയേക്കും

എന്‍എച്ച്എസില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക സേവനങ്ങള്‍ക്ക് രോഗികള്‍ ഇനി മുതല്‍ പണമടക്കേണ്ടി വന്നേക്കാം. എന്‍എച്ചഎസിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെ നാളായി സിനിമയില്‍ നിന്നും ജ്യോതിര്‍മയി വിട്ടുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം സുഹൃത്തായ നിശാന്തിനെ വിവാഹം കഴിച്ചെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. …

ഈ സമ്മറില്‍ വെയിലിന് പകരം മഴയും കാറ്റും ഇടിയുമായിരിക്കും

സമ്മറില്‍ മഴ ഒരു അപൂര്‍വ സംഭവമാണ്. എന്നാല്‍ ബ്രിട്ടണിലെ ഈ വേനല്‍ക്കാലത്ത് മഴയും കാറ്റും മിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാസങ്ങളോളം ചിലപ്പോള്‍ ഈ മോശം കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.