1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2011

എല്ലാത്തിനും ഓരോ കാരണമുണ്ട് അല്ലെങ്കില്‍ കാരണമുണ്ടാക്കും നമ്മള്‍, മദ്യപിക്കാനാനെങ്കില്‍ പറയുകയേ വേണ്ട കാരണങ്ങളേ ഉള്ളൂ, പതിവിലേറെ സമ്മര്‍ദ്ദം ഉണ്ടാകുന്നതാണ് പലര്‍ക്കും വൈന്‍ കുടിക്കാന്‍ പ്രധാന കാരണമെന്നാണ് പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്, സമ്മര്‍ദ്ദമുള്ള ദിവസങ്ങളുടെ അവസാനം മുതിര്‍ന്നവര്‍ തങ്ങളുടെ കുട്ടികളുടെ അല്ലെങ്കില്‍ പങ്കാളികളുടെ കൂടെ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വൈന്‍ കുടിക്കാനാണ് ചിലവാക്കുന്നത് എന്നാണു 825 പേരില്‍ നടത്തിയ സര്‍വ്വേയുടെ കണ്ടെത്തല്‍!

സര്‍വ്വെയ്ക്ക് വിധേയരായ പത്തില്‍ ആറ് പേരും പറയുന്നത് സമ്മര്‍ദ്ദമുള്ള ദിവസങ്ങളില്‍ മദ്യപാനമാണ് അവര്‍ ടെന്‍ഷന്‍ കുറച്ച് ഒന്ന് റിലാക്സ് ആകാന്‍ അവര്‍ ആദ്യം തിരഞ്ഞെടുക്കുന്ന വഴിയെന്നാണ്, അതേസമയം വെറും 28 ശതമാനം ആളുകള്‍ മാത്രമാണ് തങ്ങളുടെ കുട്ടികളുടെ കൂടെയും 26 ശതമാനം പേരാണ് പങ്കാളികളുടെ കൂടെയും ഇത്തരം ദിവസങ്ങളില്‍ സമയം ചിലവഴിക്കുന്നത്.

രസകരമായ മറ്റൊരു വസ്തുത പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് വൈന്‍ കുടിക്കാന്‍ ടെന്‍ഷന്‍ ഒരു കാരണമാക്കുന്നത് എന്നതാണ്. 26 ശതമാനം പുരുഷന്മാര്‍ക്ക് വൈന്‍ കുടിക്കാന്‍ ടെന്‍ഷന്‍ ഒരു കാരണമാകുമ്പോള്‍ 73 ശതമാനം സ്ത്രീകളെയാണ് ടെന്‍ഷന്‍ വൈന്‍ കുടിയിലേക്ക് നയിക്കുന്നത്. ഈ 73 ശതമാനം സ്ത്രീകളില്‍ 61 ശതമാനം സ്ത്രീകള്‍ക്ക് ഒരു ഗ്ലാസ്സൊന്നും പോര രണ്ടോ മൂന്നോ ലാര്‍ജ് ഗ്ലാസ് തന്നെ വേണം സമ്മര്‍ദ്ദ ദിനങ്ങളില്‍ ടെന്‍ഷന്‍ ഫ്രീ ആകാന്‍ ! ഇത് സ്ത്രീകള്‍ക്ക് കുടിക്കാന്‍ നിര്‍ദേശിക്കുന്നതിന്റെ ഇരട്ടിയാണെന്നത് മറ്റൊരു സത്യം.

മൊത്തം 61 ശതമാനം ആളുകള്‍ സമ്മര്‍ദ്ദത്തില്‍ ആക്കുന്ന ഒരു അനുഭവത്തിന് ശേഷവും 73 ശതമാനം ആളുകള്‍ ജോലിയില്‍ അമിതമായ ടെന്‍ഷന്‍ അനുഭവപ്പെട്ട ദിവസവും മദ്യം അകത്താക്കാറുണ്ട്, അതേസമയം 15 ശതമാനം ആളുകള്‍ മാത്രമാണ് ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ മദ്യപിക്കാരുള്ളത്! ഈ സര്‍വ്വെയ്ക്ക് വിധേയരായ ആളുകളില്‍ 26 ശതമാനം ആളുകളും ടെന്‍ഷന്‍ കാരണം ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും മദ്യപിക്കുന്നവരാണ്. വിദഗ്തര്‍ നിര്‍ദേശിക്കുന്നത്

സ്ത്രീകള്‍ 14 യൂണിറ്റില്‍ കൂടുതലും പുരുഷന്മാര്‍ 21 യൂണിറ്റില്‍ കൂടുതലും ഒരു ദിവസം കുടിക്കാന്‍ പാടില്ലയെന്നാണ്. ഒരു ആല്‍ക്കഹോള്‍ യൂണിറ്റ് എന്നത് 25 മില്ലി വിസ്കിയുടെ അളവാണ്. ടെന്‍ഷന്‍ കാരണം മദ്യം ഇങ്ങനെ അകത്താക്കുന്നത് സാമൂഹത്തിന്റെ ആരോഗ്യത്തെയാണ് സമ്മര്‍ദ്ദത്തില്‍ ആക്കുന്നതിപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.