1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2012

സ്പൂണ്‍ ഫീഡിംഗ് രീതിയിലുള്ള ഭക്ഷണങ്ങള്‍ കുട്ടികളെ തടി വയ്പ്പിക്കും എന്ന് പുതിയ പഠനഫലം. വിരലുകള്‍ കൊണ്ട് മുറിച്ചു കഴിക്കാവുന്ന തരത്തിലുള്ള ബ്രെഡ്‌ തുടങ്ങിയവ കഴിക്കുന്നത്‌ കൊഴുപ്പ് കുറയ്ക്കുവാന്‍ ഉതകും. ഖരരൂപത്തിലുള്ള ഭക്ഷണം സ്വയം കഴിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് സ്പൂണ്‍ ഫീഡിംഗിനേക്കാള്‍ ഗുണം ചെയ്യുക എന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ദ്രാവകരൂപത്തിലുള്ള ഭക്ഷണം ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കും എന്നതിനാല്‍ സ്പൂണ്‍ ഫീഡിംഗ് ഭക്ഷണങ്ങള്‍ ഒരു സമയം കഴിഞ്ഞാല്‍ ഒഴിവാക്കുന്നതാണുത്തമം.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കൊടുക്കുന്നത് കുട്ടികളെ അധിക കൊഴുപ്പില്‍ നിന്നും രക്ഷിക്കും. ഇപ്പോഴത്തെ ജനങ്ങളുടെ ജീവിത നിലവാരം അനുസരിച്ച് മിക്കവരും കുട്ടികള്‍ക്ക് നല്‍കാന്‍ സെറിലാക്ക് പോലെയുള്ള ഭക്ഷങ്ങളാണ് തിരഞ്ഞെടുക്കുക. ഇത് കുട്ടികളുടെ ആരോഗ്യ സ്ഥിതിയെ പ്രതികൂലമായാണ് പലപ്പോഴും ബാധിക്കുന്നത്. മുലപ്പാല്‍ കുടിക്കുന്ന സമയങ്ങളില്‍ തന്നെ കുട്ടിക്ക് എത്ര മാത്രം പാല്‍ ആവശ്യമുണ്ട് എന്നും പിന്നെ ഖരരൂപത്തിലുള്ള ഭക്ഷണം എപ്പോള്‍ കൊടുത്തു തുടങ്ങണമെന്നും അറിയാന്‍ സാധിക്കും. ആരംഭത്തിലുള്ള ഭക്ഷണ രീതികള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. കുട്ടികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ ഇതില്‍ നിന്നുമാണ് വളരുക.

പഠനത്തില്‍ സ്പൂണ്‍ ഫീഡിംഗും മറ്റൊരു രീതിയായ ഖരഭക്ഷണപദാര്‍ഥങ്ങളുടെ രീതിയും ഒരു പോലെ പരീക്ഷിച്ചതില്‍ നിന്നുമാണ് ഈ നിഗമങ്ങളില്‍ എത്തി ചേര്‍ന്നത്‌. 92 ഓളം കുട്ടികള്‍ക്ക് വിരലുകള്‍ കൊണ്ട് മുറിക്കാവുന്ന ഭക്ഷണവും 63 കുട്ടികള്‍ക്ക് സ്പൂണ്‍ ഉപയോഗിച്ച് കഴിക്കുന്ന ഭക്ഷണവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ തടിയില്‍ ഉണ്ടായ വ്യത്യാസം ഗവേഷകരെ അത്ഭുതപ്പെടുത്തി. കുട്ടികള്‍ മുലകുടി നിര്‍ത്തുന്ന സമയത്തെ ഭക്ഷണ താല്പര്യങ്ങള്‍ മാതാപിതാക്കള്‍ കൃത്യമായി രേഖപ്പെടുത്തുകയുണ്ടായി. ഇതില്‍ നിന്നും പഴങ്ങള്‍, പ്രോടീന്‍, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ, ലഘുഭക്ഷണങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിവയിലാണ് മിക്ക കുട്ടികളും താല്പര്യം പ്രകടിപ്പിച്ചത്. 94 ശതമാനം കുട്ടികളും ഖര രൂപത്തിലുള്ള ഭക്ഷണത്തോട് എതിര്‍പ്പൊന്നും കാണിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.