1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

കുട്ടികള്‍ അലസരാകുന്നതില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്താറാണ് പതിവ്. എന്നാല്‍ കുട്ടികള്‍ അലസരാവുന്നതിന് കാരണം മാതാപിതാക്കളല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 64,000 കുട്ടികള്‍ ബ്രിട്ടനില്‍ സ്‌കൂളുകളില്‍ പോകാന്‍ മടികാണിക്കുന്നു എന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഫാമിലി ലൈവ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണീ വിവരങ്ങള്‍ പുറത്തുവന്നത്. ഇടത്തരം കുടുംബങ്ങളിലെ കുട്ടികളിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്.

മാതാപിതാക്കളെ കുറ്റപ്പെടുത്താറുണ്ടെങ്കിലും അവരാണ് തങ്ങളുടെ കുട്ടികളിലെ അലസത മാറ്റാന്‍ പരമാവധി ശ്രമിക്കാറുള്ളതായി ചെയര്‍ വുമണായ അനസ്താതിയ ഡേ വാല്‍ പറഞ്ഞു. രാവിലെ കുട്ടികളെ നേരത്തെ എഴുന്നേല്പിക്കുന്നതിനും അവരുടെ യൂണിഫോമുകളും സാധനങ്ങളും വൃത്തിയായും ഭംഗിയായും വെയ്ക്കുന്നതിനും മുറികള്‍ വൃത്തിയാക്കുന്നതിനും സഹായിക്കാറുണ്ടെങ്കിലും കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നതില്‍ നിന്നും വിട്ടു നില്‍ക്കാറാണെന്ന് അവര്‍ പറയുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ നടത്തുന്നതിനായി മാതാപിതാക്കളുടെ അടുത്ത് കുട്ടികള്‍ നടത്തുന്ന വിലപേശലാണീ സ്‌കൂളില്‍ പോകാതിരിക്കലെന്നും പറയുന്നു. അദ്ധ്യാപകര്‍ക്ക് മാതാപിതാക്കളെ സഹായിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്ന നിയമ പരിരക്ഷയും അവരെ ഇതിന്റെ പേരില്‍ ശിക്ഷിച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷകളെക്കുറിച്ചും ബോധ്യമുള്ള മാതാപിതാക്കള്‍ ഇതില്‍ നിന്നും പിന്തിരിയുകയാണെന്നും ഇവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.