1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2022

സ്വന്തം ലേഖകൻ: പാസ്‌പോര്‍ട്ടില്‍ വീസ പതിക്കുന്നത് നിര്‍ത്തി യുഎഇ. രാജ്യത്ത് റസിഡന്റ് വീസയുള്ളവര്‍ക്ക് ഇനി മുതല്‍ പാസ്‌പോര്‍ട്ടിനു പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാര്‍ഡ് നമ്പര്‍, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വീസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്‌സ് ഐഡിയിലും ഉണ്ട്. പാസ്‌പോര്‍ട്ടില്‍ വീസ പതിക്കുന്നത് ദുബായില്‍ നിര്‍ത്തിയിരുന്നു.

യുഎഇയിലേക്കുള്ള വരവും പോക്കും എളുപ്പമാക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് പുതിയ മാറ്റം. രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ പാസ്‌പോര്‍ട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതല്‍ നിലവില്‍ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദുബായില്‍ വീസ പതിപ്പിക്കുന്നത് നിര്‍ത്തിയത്. അതോടെ ഏത് എമിറേറ്റിലേക്കും പാസ്‌പോര്‍ട്ടില്ലാതെ വിമാനയാത്ര ചെയ്യാം.

വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ വീസ പുതുക്കുന്നവര്‍ക്കും എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ എമിറേറ്റ്‌സ് ഐഡിയാണ് ലഭിക്കുക. എന്നാല്‍, നിലവില്‍ കാലാവധിയുള്ള വീസക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചും യാത്ര ചെയ്യാം.

പാസ്‌പോര്‍ട്ട് നമ്പറോ എമിറേറ്റ്‌സ് ഐഡിയോ ഉപയോഗിച്ച് എയര്‍ലൈനുകള്‍ക്ക് യാത്രക്കാരന്റെ താമസനില പരിശോധിക്കാവുന്നതാണ്. മറ്റു വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനില്‍ പാസ്‌പോര്‍ട്ട് റീഡര്‍ മുഖേന എമിറേറ്റ്‌സ് ഐഡി കാര്‍ഡിലെ വിവരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ യാത്രയ്ക്കും തടസ്സമുണ്ടാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.