1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2012

നേഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും രൂപീകൃതമായ നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലയെന്നും അസോസിയെഷന്‍ പ്രസിഡണ്ട് ജാസ്മിന്‍ ഷാ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ യുനൈറ്റഡ് നെഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും പിന്മാറണമെന്നും എങ്കിലും നേഴ്സുമാരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം ആവശ്യമാണെന്നും എന്നിരിക്കെ തങ്ങളെ അനുകൂലിക്കുന്ന പാര്‍ട്ടികളെ അകറ്റി നിര്‍ത്തണ്ട എന്നാണ് അസോസിയേഷന്‍ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടക്കുന്ന നേഴ്സുമാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടക്കുന്ന സമരങ്ങള്‍ യുണൈറ്റഡ്‌ നെഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആണ് നടക്കുന്നത്. തങ്ങളുടെ അസോസിയേഷന്‍ പൂര്‍ണമായും രാഷ്ട്രീയ മുക്തമാണെന്ന് പ്രഖ്യാപിച്ച ഭാരവാഹികള്‍ ജനജീവിതം സ്തംഭിപ്പിക്കുന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്താറുള്ള ഹര്ത്താല്‍ , ബന്ത് തുടങ്ങിയ സമര രീതികള്‍ പിന്തുടരാന്‍ യുണൈറ്റഡ് നെഴ്സസ് അസോസിയേഷന്‍ തയ്യാറല്ലെന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.