സ്വന്തം ലേഖകൻ: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ. ‘കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ കേന്ദ്ര വിദേശകാര്യ മന്ത്രാലയം …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ ക്ലിനിക്കിൽനിന്ന് അറസ്റ്റിലായ മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ടുവരുകയാണ്. വിഷയം അധികാരികളുമായി സംസാരിച്ചുവരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക് പ്രവർത്തിച്ചുവന്നിരുന്നത് എന്നാണ് റിപ്പോർട്ട്. …
സ്വന്തം ലേഖകൻ: കനേഡിയൻ പൗരനും ഖലിസ്ഥാനി തീവ്രവാദിയുമായ ഹർദീപ് സിംഗ് നിജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളാവുകയാണ്. ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ ഇനാം കൽപിച്ച ഹർദീപ് സിംഗ് നിജർ ഈ വർഷം ജൂൺ 18നാണ് കാനഡയിലെ സറേയിലെ ഗുരുദ്വാരയക്ക് പുറത്തുവച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. കൃത്യം മൂന്ന് മാസത്തിനിപ്പുറം ഇരു …
സ്വന്തം ലേഖകൻ: ജൂലൈ മാസത്തിന് ശേഷം ആദ്യമായി ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകള്‍ 5 ശതമാനത്തില്‍ താഴെയെത്തി. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഭവനഉടമകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ ഇടിവ്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ 4.99 ശതമാനം ഫിക്സഡ് റേറ്റ് ഡീലാണ് യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. 75% ലോണ്‍-ടു-വാല്യൂവില്‍ ഇത് ലഭ്യമാണ്. …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഇന്ന് ഒരുമിച്ച് പണിമുടക്കുന്നുു. ഹെല്‍ത്ത് സര്‍വീസിന്റെ തന്നെ ചരിത്രത്തിലാദ്യമായി നടക്കുന്ന ഏറ്റവും വലിയ ഈ പണിമുടക്കിനെ നേരിടാന്‍ എന്‍എച്ച്എസ് സാധ്യമായതെല്ലാം ചെയ്ത് വരുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക് രണ്ട് …
സ്വന്തം ലേഖകൻ: ഒമാനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യം. 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ ഇനി മുതൽ വിദേശികൾക്ക് സൗജന്യമായിരിക്കും. രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് വിദേശികൾ പണം നൽകി ഇനി വാകിസിൻ എടുക്കേണ്ടി വരില്ല. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന പല …
സ്വന്തം ലേഖകൻ: യുകെയിലെ വാടക നിരക്കുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് കുതിച്ചുയരുന്നു. സ്ഥിര വരുമാനമില്ലാതെ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. എസ്റ്റേറ്റ് ഏജന്‍സിയായ ഹാംപ്ടണ്‍സിന്റെ കണക്ക് പ്രകാരം രാജ്യത്തെ വാടകകളില് ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളുമായി ഒറ്റത്തവണ പാസ്വേഡുകള് (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു. കുട്ടികള്‍ ഇരയാക്കപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പു കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ …
സ്വന്തം ലേഖകൻ: ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍നിന്ന് സെപ്റ്റംബര്‍ 10-ന് വൈകീട്ട് ഒരു ആഡംബരത്തീവണ്ടിയില്‍ റഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചു. മുന്‍ യാത്രകളില്‍നിന്ന് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു കിമ്മിന്റെ ഈ യാത്ര. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കിം ഒരു വിദേശരാജ്യത്തേക്ക് പോകുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനവുമായിരുന്നു ഇത്. റഷ്യ-ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുന്നതിനിടെയായിരുന്നു …
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു പുറത്തുവിട്ടത്. ഇത് പ്രകാരം വിദേശത്തുനിന്ന് സൗദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകേണ്ടി …