
ബൈജു തോമസ്
സാധാരണ ഗതിയില്‍ ലാന്‍ഡ് ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ ഫ്രീ ആയ 0800 നമ്പറുകള്‍ മൊബൈലില്‍ നിന്നും വിളിക്കുമ്പോള്‍ മിനിട്ടിന് നാല്‍പ്പതു പെന്‍സു വരെ മൊബൈല്‍ കമ്പനികള്‍
ചാര്‍ജ് ഈടാക്കുന്നുണ്ട്.ഇപ്പോള്‍ BT,Talk Talk എന്നിങ്ങനെ മിക്ക ലാന്‍ഡ് ഫോണ്‍ ദാദാക്കളും 0845,0870 നമ്പരുകളും തങ്ങളുടെ പാക്കേജില്‍ ഫ്രീ ആയി നല്‍കുന്നുണ്ട്.
എന്നാല്‍ മൊബൈല്‍ കമ്പനികള്‍ ആവട്ടെ ഭീമമായ നിരക്കാണ് ഈ കോളുകള്‍ക്ക് ഈടാക്കുന്നത്.
ബ്രിട്ടനിലെ മിക്ക കമ്പനികളുടെയും കസ്റ്റമര്‍ സര്‍വിസ് നമ്പരുകള്‍ 08-ല്‍ തുടങ്ങുന്നവയാണ്.യൂട്ടിലിറ്റി,റോഡ് സൈഡ് കവര്‍ തുടങ്ങിയ അത്യാവശ്യ നമ്പരുകളില്‍ വിളിക്കാന്‍ വേണ്ടി കോണ്‍ട്രാക്ട് തുകയ്ക്ക് പുറമേ നല്ലൊരു തുക ഓരോ മൊബൈല്‍ ഉപഫോക്താവും ചിലവാക്കുന്നുണ്ട്.ഈ അന്യായം മനസിലാക്കിയാണ് മൊബൈലില്‍ നിന്നും 08 -ല്‍ തുടങ്ങുന്ന നമ്പരുകളിലേക്കുള്ള കോളുകള്‍ ഇന്ക്ലുസിവ് മിനിട്ടില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള നിര്‍ദേശം ഓഫ്ജേം മുന്നോട്ട് വച്ചിരിക്കുന്നത്.പുതുക്കിയ പരിഷ്ക്കാരങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനാണ് നിര്‍ദേശം.
എന്നാല്‍ 08-ല്‍ തുടങ്ങുന്ന നമ്പരുകളിലേക്ക് ഇപ്പോള്‍ തന്നെ ഇന്ക്ലുസിവ് മിനിറ്റ് ഉപയോഗിച്ച് വിളിക്കാനുള്ള കുറുക്കു വഴികളുണ്ട്.നമ്മുടെയെല്ലാം മൊബൈല്‍ ബില്ലില്‍ സാരമായ കുറവു വരുത്താന്‍
ഉതകുന്ന ഈ കുറുക്കു വഴികള്‍ പറഞ്ഞു തരുന്ന സൈറ്റുകളെക്കുറിച്ചാണ് ചുവടെ ചേര്‍ക്കുന്നത്.
0800buster.co.uk
നമ്മുടെ മൊബൈലിലെ ഇന്ക്ലുസിവ് മിനിറ്റ് ഉപയോഗിച്ച് 0800 നമ്പരുകളിലേക്ക് ഫ്രീ ആയി വിളിക്കാന്‍ സഹായിക്കുന്ന സൈറ്റാണിത്.
ഇതിനായി നാം തുടരേണ്ട സ്റ്റെപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു.
Dial 01229 33 0800 ( 01,02 എന്നീ നമ്പരുകളിലേക്കുള്ള കോളുകള്‍ നമ്മുടെ മൊബൈലിലെ ഇന്ക്ലുസിവ് മിനിറ്റില്‍ ഉള്‍പ്പെടുന്നതാണ്)
Enter the 0800, 0808, or 0500 number you want to phone
Press # to start the call
ഫലത്തില്‍ നാം വിളിക്കുന്ന നമ്പര്‍ 01229 33 0800
പക്ഷെ കണക്റ്റ് ആവുന്നതോ നമുക്ക് ആവശ്യമുള്ള 0800, 0808, or 0500 നമ്പരുകള്‍
saynoto0870.com
നമ്മുടെ മൊബൈലിലെ ഇന്ക്ലുസിവ് മിനിറ്റ് ഉപയോഗിച്ച് 0800,0870,0845 നമ്പരുകളിലേക്ക് ഫ്രീ ആയി വിളിക്കാന്‍ സഹായിക്കുന്ന സൈറ്റാണിത്.
ഇതിനായി നാം തുടരേണ്ട സ്റ്റെപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു.
www.saynoto0870.com എന്ന സൈറ്റില്‍ പ്രവേശിക്കുക
Search to find an alternative number എന്ന ലിങ്കില്‍ ക്ലിക്ക് ചെയുക
അപ്പോള്‍ ദ്രിശ്യമാകുന്ന സ്ക്രീനില്‍ രണ്ട് ഓപ്ഷന്‍സ് ഉണ്ട്.
1. Search by company name : ഈ ലിങ്കില്‍ നമുക്ക് വിളിക്കേണ്ട കമ്പനിയുടെ പേര് അടിച്ചാല്‍ അവരുടെ 01 അല്ലെങ്കില്‍ 02-ല്‍ തുടങ്ങുന്ന നമ്പര്‍ ലഭിക്കും.ഉദാഹരണത്തിന് നമുക്ക് ബ്രിട്ടിഷ് ഗ്യാസിനെയാണ് വിളിക്കേണ്ടതെങ്കില്‍ ഈ കോളത്തില്‍ ബ്രിട്ടിഷ് ഗ്യാസ് എന്ന് ടൈപ്പ് ചെയുക.നമുക്ക് 01 അല്ലെങ്കില്‍ 02-ല്‍ തുടങ്ങുന്ന നമ്പര്‍ ലഭിക്കും
2. Search by phone number
ഈ ലിങ്കില്‍ നമുക്ക് വിളിക്കേണ്ട കമ്പനിയുടെ 08-ല്‍ തുടങ്ങുന്ന നമ്പര്‍ അടിച്ചാല്‍ അവരുടെ 01 അല്ലെങ്കില്‍ 02-ല്‍ തുടങ്ങുന്ന നമ്പര്‍ ലഭിക്കും.ഉദാഹരണത്തിന് നമുക്ക് AA റോഡ് കവറില്‍ ആണ് വിളിക്കെണ്ടതെങ്കില്‍ ഈ ഓപ്ഷനില്‍ നമുക്ക് വിളിക്കേണ്ട 08 നമ്പര്‍ (In the case of AA the number is 0800 887766) ടൈപ്പ് ചെയുക.നമുക്ക് 01 അല്ലെങ്കില്‍ 02-ല്‍ തുടങ്ങുന്ന നമ്പര്‍ ( In the case of AA the number is 0121 275 3746) ലഭിക്കും
മുകളില്‍ പരാമര്‍ശിച്ച വെബ് സൈറ്റുകള്‍ നമ്മള്‍ യു കെ മലയാളികള്‍ക്ക് വളരെയധികം പ്രയോജനമാവുമെന്നതില്‍ സംശയമില്ല.മൊബൈല്‍ ബില്ലിന്‍റെ നല്ലൊരു ഭാഗം ലാഭിക്കാന്‍ ഉതകുന്ന മേല്‍പ്പറഞ്ഞ സൈറ്റുകള്‍ ഇന്നു തന്നെ ഉപയോഗിച്ചു തുടങ്ങൂ !



![dnkÀhv _m¦v hmbv]m \bw {]Jym]n¨p: \nc¡pIfnð amäanñ dnkÀhv _m¦v hmbv]m \bw {]Jym]n¨p: \nc¡pIfnð amäanñ](https://www.nrimalayalee.com/wp-content/uploads/2014/12/rbi-logo-380x280.jpg)

![]mkv-t]mÀ«v e`n¡m³ C\n B[mÀ ImÀUv \nÀ-_-Ôw!!! ]mkv-t]mÀ«v e`n¡m³ C\n B[mÀ ImÀUv \nÀ-_-Ôw!!!](https://www.nrimalayalee.com/wp-content/uploads/2014/11/news111-380x280.jpg)
![acW¯n\v tijhpw Poh³ \ne\nð¡p-saóv ]T\ dnt¸mÀ«pIÄ acW¯n\v tijhpw Poh³ \ne\nð¡p-saóv ]T\ dnt¸mÀ«pIÄ](https://www.nrimalayalee.com/wp-content/uploads/2014/10/news110-380x280.jpg)

![a\pjy-¡S¯v : s]¬Ip«nIsf teew sN¿póXn\nsS t¹kv-saâv GP³kn DSa ]nSnbnð a\pjy-¡S¯v : s]¬Ip«nIsf teew sN¿póXn\nsS t¹kv-saâv GP³kn DSa ]nSnbnð](https://www.nrimalayalee.com/wp-content/uploads/2014/09/news41.jpg)
![C´ybnð 42 iXam\w s]¬Ip«nIfpw 19 \v- ap¼v- NqjW¯n\v- CcbmIpóp C´ybnð 42 iXam\w s]¬Ip«nIfpw 19 \v- ap¼v- NqjW¯n\v- CcbmIpóp](https://www.nrimalayalee.com/wp-content/uploads/2014/09/news40.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല