ആഗോള വിൽപ്പനയിൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്തുകയാണ് റോയൽ എൻഫീൽഡ്. 700 സിസി കരുത്തൻ ബൈക്കുകൾ വിൽക്കുന്ന ഹാർലിയോട് കരുത്തു കുറഞ്ഞ ബൈക്കുകളുമായാണ് ഇന്ത്യൻ കുഞ്ഞന്റെ മത്സരം.
ചെന്നൈ ആസ്ഥാനമായുള്ള റോയൽ എൻഫീൽഡ് കഴിഞ്ഞ വർഷം ലോകത്താകമാനം വിറ്റഴിച്ചത് മൂന്നു ലക്ഷത്തിലേറെ ബൈക്കുകളാണ്. എന്നാൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ 2.67 ലക്ഷം മാത്രമേ വിൽക്കാനായുള്ളു.
എന്നാൽ ഇന്ത്യയിൽ വില കൂടിയ മോഡലുകൾ വിറ്റഴിക്കുന്നതിൽ ഹാർലിയാണ് മുന്നിൽ. ഹാർലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലിന്റെ 5 ലക്ഷം ബൈക്കുകൾ വിറ്റപ്പോൾ എൻഫീൽഡിന്റെ ഏറ്റവും വില കൂടിയ മോഡലിന്റെ 2 ലക്ഷം ബൈക്കുകളാണ് വിറ്റത്.
ജാപ്പനീസ് ബൈക്കുകളുടെ തള്ളിക്കയറ്റം മൂലം എൻഫീൽഡ് പിന്തള്ളപ്പെട്ടു പോകുന്ന കാഴചയായിരുന്നു 10 വർഷം മുമ്പുവരെ. എന്നാൽ ക്ലാസിക്, തണ്ടർബേർഡ്, കോണ്ടിനെന്റൽ ജിടി എന്നീ മോഡലുകളുമായി വൻ തിരിച്ചു വരവു നടത്തുകയായിരുന്നു എൻഫീൽഡ്.
ഹാർലിയുടെ ആഗോള വളർച്ചാ നിരക്ക് 3% ത്തിൽ ഒതുങ്ങുമ്പോൾ എൻഫീൽഡിന്റേത് 70% മാണ്. പുതിയ വളർച്ചയുടെ കരുത്തിൽ യൂറോപ്പ്, അമേരിക്കൻ വിപണികളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റാൻ ഒരുങ്ങുകയാണ് കമ്പനി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല