ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച യുവതിയെ മുംബൈക്ക് അടുത്തുള്ള ബിവണ്ടിയിലെ ചുവന്ന തെരുവിൽ വിറ്റു. ഒരു ലക്ഷം രൂപക്കാണ് യുവതിയെ വിറ്റത്. തുടർന്ന് ഒരു ദിവസം 35 പേർ യുവതിയെ പീഡിപ്പിക്കുകയും ചെയ്തു.
ജോലി വാഗ്ദാനം നൽകി കൽക്കത്തയിൽ നിന്നാണ് യുവതിയെ കൊണ്ടു വന്നത്. യുവതിയെ കൊണ്ടു വന്ന സലീം എന്നയാൾ അവശയായ യുവതിയുമായി ആശുപത്രിയിൽ എത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ ദയനീയ അവസ്ഥ കണ്ട് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. സലീം ഒരു ലക്ഷം രൂപക്ക് തന്നെ ഒരു ബിവണ്ടി നിവാസിക്ക് വിൽക്കുകയായിരുന്നു എന്ന് യുവതി പോലീസിന് മൊഴി നൽകി. വിവാഹിതയായ യുവതിക്ക് രണ്ടു കുട്ടികളുമുണ്ട്.
ബിവണ്ടിയിൽ ജോലി വാഗ്ദാനം നൽകി യുവതികളെ കബളിപ്പിക്കുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നിന്നുള്ള ഒരു യുവതിയെ മൂന്നുപേർ ചേർന്ന് ബിവണ്ടിയിൽ എത്തിച്ചിരുന്നു. എന്നാൽ ലൈംഗിക തൊഴിലിന് വിസമ്മതിച്ച യുവതിയുടെ രഹസ്യ ഭാഗങ്ങൾ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും മാറിടങ്ങൾ മുറിക്കുകയും ചെയ്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല