1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

200 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ബുദ്ധ സന്യാസിയുടെ ശരീരം കണ്ടെടുത്തു. മംഗോളിയയിലെ സൊങ്ങിനോഖെയർഖാൻ ജില്ലയിലാണ് ധ്യാനവസ്ഥയിലുള്ള മൃതദേഹം കണ്ടെടുത്തത്.

പദ്മാസനത്തിലുള്ള ശരീരം മൃഗത്തോലിൽ പൊതിഞ്ഞ നിലയിലായിരുന്നു. കരിഞ്ചന്തയിൽ പുരാവസ്തു എന്നനിലയിൽ വിൽപ്പനക്കെത്തിയ ശരീരത്തെ പിന്നീട് വീണ്ടെടുക്കുകയായിരുന്നു.

ടിബറ്റൻ ലാമയുടെ ശരീരമാകാം ഇത് എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.മംഗോളിയയിലെ തണുത്ത കാലാവസ്ഥ കാരണമാണ് ശരീരം ജീർണിക്കാത്തതെന്ന് അവർ പറയുന്നു. എന്നാൽ സന്യാസി മരിച്ചിട്ടില്ലെന്നും തുക്ദം എന്ന ആത്മീയ ധ്യാനത്തിലാണെന്നും വാദിച്ച് ബുദ്ധ സന്യാസിമാർ രംഗത്തെത്തി.

നിർവാണം പ്രാപിക്കുന്നതിന് തൊട്ടു മുമ്പുള്ള അവസ്ഥയാണ് തുക്ദം. സംഭവം വിവാദമായതോടെ ധ്യാനത്തിന്റെ രഹസ്യമറിയാൻ ശരീരം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.