1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

മസ്തിഷ്കാഘാതം വന്ന് കോമയിലായ ചൈനീസ് വൃദ്ധ ഉണർന്നത് ഒരു ഇംഗ്ലീഷ് ചലച്ചിത്രത്തിലേക്ക് എന്ന പോലെയാണ്. രണ്ടാഴ്ച ജീവഛവമായി കിടന്ന ലീ ജിയാവുവാണ് ഉണർന്നതിനു ശേഷം ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നത്.

94 കാരിയായ ജിയാവു നേരത്തെ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന ആളാണ്. എന്നാൽ വിരമിച്ച ശേഷം 30 വരഷമായി അവർ ഇംഗ്ലീഷിൽ ഒരു വാക്കു പോലും ഉരിയാടിയില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു.

ചൈനയിലെ ഹുനാൻ നഗരത്തിൽ ബന്ധുക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ് ജിയാവു. മസ്തികാഘാതത്തെ തുടർന്നാണ് അവർ കോമയിലായത്. എന്നാൽ ജിയാവുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായെങ്കിലും അവരുടെ ഇംഗ്ലീഷ് വർത്തമാനത്തെക്കുറിച്ച് വിശദീകരിക്കാൻ ഡോക്ടർമാർക്കും കഴിയുന്നില്ല.

എന്നാൽ ബന്ധുക്കളെ അതിശയിപ്പിക്കുന്നത് കോമയിൽ നിന്ന് ഉണർന്നതിനു ശേഷം ജിയാവു ചൈനീസ് ഭാഷ ഉപയോഗിച്ചില്ല എന്നതാണ്. നല്ല ഒഴുക്കോടെ ജിയാവു മുത്തശ്ശി ഇംഗ്ലീഷ് പറയുന്നതും കേട്ട് അന്തം വിട്ടിരിപ്പാണ് ബന്ധുക്കൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.