1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

14 ലൈൻ വാഹന ഗതാഗതം ഉൾക്കൊള്ളാൻ കഴിയും വിധത്തിൽ മുംബൈ – പൂനെ ഹൈവേ വികസിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഇരു നഗരങ്ങൾക്കും ഇടയിൽ വാഹനങ്ങളുടെ എണ്ണത്തിൽ വന്ന വൻ വർധനയാണ് സർക്കാരിന്റെ തീരുമാനത്തിനു പിന്നിൽ.

എട്ടുവരി എക്സ്പ്രസ് വേയും ആറുവരി എൻ. എച്ച് 4 മായിരിക്കും. നിലവിലെ യാത്രാ സമയം 25 മിനിട്ടായി കുറക്കുകയാണ് ലക്ഷ്യം. 7000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

14 വരി പാതയോടൊപ്പം ഭൂമിക്കടിയിലൂടെ ടണലും കേബിൽ ബ്രിഡ്ജും നിർമ്മിച്ച് ബൈപാസും പദ്ധതിയിലുണ്ട്. അതോടെ നിലവിലുള്ള 18 കിലോമീറ്റർ ദൂരം 12 ആയി കുറയും.

മുൻ സർക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനാൽ പദ്ധതി ഇഴയുകയായിരുന്നു. ഇനി കേന്ദ്ര പരിസ്ഥിതി, വനം വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ബി. ഒ. ടി വ്യവസ്ഥയിലായിരിക്കും നിർമ്മാണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.