1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2015

ആഗ്രയിലെ ഒരു ശിവ ക്ഷേത്രത്തിൽ ഭക്തർക്കൊപ്പം ആരാധന നടത്തുന്നത് ചില്ലറക്കാരനല്ല. ഒരു നാഗമാണ് 15 വർഷമായി ശിവലിംഗത്തിൽ ആരാധന നടത്തുന്നത്.

ഉത്തർപ്രദേശിലെ സവലാമാബാദ് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ പതിനഞ്ചു വർഷമായി എല്ലാ ദിവസവും ഗ്രാമത്തിലെത്തുന്ന നാഗം ക്ഷേത്രത്തിൽ പ്രാർഥിച്ച് മടങ്ങുമെന്ന് ഗ്രാമവാസികൾ പറയുന്നു.

ഗ്രാമവാസികൾ നാഗത്തെ ശിവന്റെ അവതാരമായാണ് കണക്കാക്കുന്നത്. ഇതുവരേയും നാഗം ആരേയും ഉപദ്രവിക്കാത്തത് അതു കൊണ്ടാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

എല്ലാ ദിവസവും പത്തു മണിക്ക് ക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞതിനു ശേഷം എത്തുന്ന നാഗം മൂന്നു മണി വരെ ശിവലിംഗത്തിൽ ചുറ്റിക്കിടക്കുമെന്ന് പൂജാരി പറയുന്നു. ഈ സമയം മറ്റാരും ക്ഷേത്രത്തിൽ കയറാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.