ജനിതകമായി പുരുഷനെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയ സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾ ജന്മം നൽകി. മീററ്റിൽ നിന്നുള്ള യുവതിയാണ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായത്.
എക്സ്‌വൈ ഗൊണാഡൽ ഡിസ്ജെനിസിസ് എന്ന അപൂർവ രോഗമായിരുന്നു യുവതിക്ക്. പുറമേക്ക് സ്ത്രീ ശരീരമാണെങ്കിലും ഓവറികൾ ഇല്ലാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്കും ആർത്തവവും ഉണ്ടാകില്ല. യുവതിക്ക് പുരുഷന്മാരുടെ എക്സ്‌വൈ ക്രോമോസോമുകളാണ് ഉള്ളതെന്ന് പിന്നീട് തെളിഞ്ഞു.
എന്നാൽ അമ്മയാകാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്ന യുവതി മൂന്നു വർഷം നീണ്ട ചികിത്സകൾക്ക് ശേഷമാണ് തന്റെ ആഗ്രഹം സാധിച്ചത്. ഓവറികൾ ഇല്ലായിരുന്നെങ്കിലും മുഴുവനായും വികാസം പ്രാപിക്കാത്ത ഗർഭപാത്രം അവർക്കുണ്ടായിരുന്നു.
തുടർന്ന് ഡോക്ടർമാർ എൻഡോക്രിനൽ, ഹോർമോൺ ചികിൽസകളിലൂടെ ഗർഭപാത്രത്തെ പൂർണവളർച്ച എത്തിച്ച് ഒരു ദാതാവിൽ നിന്നുള്ള ബീജം ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. തുടർന്ന് യുവതി ഗർഭം ധരിക്കുകയായും ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു.
ഇത് ഒരു പുരുഷൻ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് തുല്യമാണെന്ന് ചികിത്സകൾക്ക് മേൽനോട്ടം വഹിച്ച ഡോ. സുനിൽ ജിൻഡാൽ പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല