1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

പ്രണയം കലശലായി നടുറോഡില്‍ തമ്മില്‍ തല്ലിയ കമിതാക്കളെ ഒടുവില്‍ പോലീസ് പൊക്കി. കൊട്ടാരക്കരയിലാണ് സംഭവം.

പെരുങ്കുളം സ്വദേശിയായ മുപ്പത്തിരണ്ടുകാരനും കൊട്ടാരക്കര സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുമാണ് നടുറോഡില്‍ കയ്യാങ്കളി നടത്തിയത്.

വിവാഹിതനും രണ്ടും കുട്ടികളുടെ അച്ഛ്‌നുമാണ് യുവാവ്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇയാള്‍ പ്രണയത്തില്‍ ആകുകയായിരുന്നു.

തുടര്‍ന്ന് യുവതിക്കു വേണ്ടി ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കാന്‍ വരെ യുവാവ് തയ്യാറായി. എന്നാല്‍ കുറച്ചു ദിവസമായി യുവതിയുടെ ഫോണിലേക്ക് വിളിക്കുമ്പോഴെല്ലാം ബിസി സന്ദേശമാണ് ലഭിച്ചു കൊണ്ടിരുന്നത്.

ഇതിനിടയിലാണ് ഇരുവരും അപ്രതീക്ഷിതമായി കൊട്ടാരക്കര ചന്തയില്‍ വച്ച് കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും തമ്മില്‍ തല്ലില്‍ കലാശിക്കുകയും ആയിരുന്നു.

അടിപിടി രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇരുവരേയും പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.