1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്ന ഉള്ളടക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അകത്തായേക്കും.

നൂറോളം ഗ്രൂപ്പുകളാണ് സൈബര്‍ സെല്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഗ്രൂപ്പുകളില്‍ വര്‍ഗീയവും അസഹിഷ്ണുത ഉണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് തടയാനാണിത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഉയര്‍ന്ന ജോലിക്കാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. ഗ്രൂപ്പില്‍ പങ്കുവക്കപ്പെടുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനും അത് ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ക്കും മാത്രമായിരിക്കില്ല.

ഇത്തരം സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് പോലീസിനെ അറിയിക്കണം. പരിചയമില്ലാത്ത ആളുകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ ആവരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. പിടിയിലായവരുടെ മേല്‍ ജാമ്യമില്ലാത്ത ഐടി നിയമ പ്രകാരവും ഐപിസി പ്രകാരവും കുറ്റം ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.